Image

മതവികാരം വ്രണപ്പെടുത്തല്‍: രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തു

Published on 20 October, 2018
മതവികാരം വ്രണപ്പെടുത്തല്‍: രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തു

പത്തനംതിട്ട: സാമൂഹിക മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍  എറണാകുളം സ്വദേശി രഹ്ന ഫാത്തിമക്കെതിരെ പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണമേനോന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

വെള്ളിയാഴ്ച ആന്ധ്രാ സ്വദേശിയായ മാധ്യമപ്രവര്‍ത്തക കവിതയ്‌ക്കൊപ്പം രഹ്ന ഫാത്തിമയും ശബരിമലയില്‍ ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് നടപ്പന്തല്‍ വരയേ പോകാന്‍ സാധിച്ചിരുന്നുള്ളു. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക