Image

പിന്മാറിയത് പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന്, മല കയറാന്‍ മടങ്ങിയെത്തും -മഞ്ജു

Published on 20 October, 2018
പിന്മാറിയത് പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന്, മല കയറാന്‍ മടങ്ങിയെത്തും -മഞ്ജു

തിരുവനന്തപുരം:  പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ശനിയാഴ്ച ശബരിമല കയറുന്നതില്‍നിന്ന് പിന്‍വാങ്ങിയതെന്ന് കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ് പി മഞ്ജു മല കയറാന്‍ മടങ്ങിയെത്തും. പോലീസ് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിത്തന്നെന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മഞ്ജു  പറഞ്ഞു.

മല കയറ്റം ഉപേക്ഷിച്ചിട്ടില്ല. വിശ്വാസിയാണെന്നും ശബരിമല ദര്‍ശനം നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  താന്‍ കാരണം ക്ഷേത്ര വളപ്പിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാകണ്ടെന്ന് കരുതിയാണ് പിന്‍മാറിയത്. സംരക്ഷണം ഒരുക്കിത്തരാന്‍ പോലീസ് തയ്യാറായിരുന്നു.

പേരില്‍ കേസുകളുണ്ട്. എന്നാല്‍ അവ സിവില്‍ കേസുകളാണ്. പശ്ചാത്തലത്തെ കുറിച്ച് എല്ലാ അന്വേഷണവും നടത്തിയ ശേഷം രണ്ടുമണിയോടെ ശേഷം മല ചവിട്ടാന്‍ തയ്യാറായിക്കോളാന്‍ പോലീസ് പറഞ്ഞിരുന്നു.എന്നാല്‍ ആ സമയത്താണ് മഴ പെയ്യാന്‍ തുടങ്ങിയതെന്നും മഞ്ജു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക