Image

ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം കുറച്ച തീരുമാനം റദ്ദാക്കണം: പോളണ്ടിനോട് യൂറോപ്യന്‍ കോടതി

Published on 20 October, 2018
ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം കുറച്ച തീരുമാനം റദ്ദാക്കണം: പോളണ്ടിനോട് യൂറോപ്യന്‍ കോടതി

സ്ട്രാസ്ബര്‍ഗ്: സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം വെട്ടിക്കുറച്ച പോളണ്ട് സര്‍ക്കാരിന്റെ തീരുമാനം അടിയന്തരമായി റദ്ദാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ കോടതി ഉത്തരവിട്ടു. യൂറോപ്യന്‍ കമ്മീഷനാണ് ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. കോടതിയുടെ തീരുമാനം അനുസരിക്കുമെന്ന് പോളിഷ് ഭരണകക്ഷി നേതാക്കള്‍ അറിയിച്ചു.

സര്‍ക്കാരിനോടു കൂറുള്ള കൂടുതല്‍ ജഡ്ജിമാരെ നിയമിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവിലുള്ള ജഡ്ജിമാരുടെ റിട്ടയര്‍മെന്റ് പ്രായം വെട്ടിക്കുറച്ചതെന്ന് വ്യാപകമായി ആരോപണമുയര്‍ന്നിരുന്നു. 

അതേസമയം, വിരമിക്കല്‍ പ്രായം എഴുപതില്‍നിന്ന് അറുപത്തഞ്ചാക്കിയത് കോടതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണെന്നാണ് പോളിഷ് സര്‍ക്കാരിന്റെ വാദം. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യം എന്ന നിലയില്‍ യൂറോപ്യന്‍ കോടതി വിധി പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഭരണകക്ഷിയായ ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാവ് യാരോസ്ലാവ് കാസിന്‍സ്‌കി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക