Image

പോപുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ്‌ അടച്ചുപൂട്ടുന്നു

Published on 21 October, 2018
പോപുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ്‌ അടച്ചുപൂട്ടുന്നു
കോഴിക്കോട്‌: പോപുലര്‍ഫ്രണ്ട്‌ മുഖപത്രമായ തേജസ്‌ ദിനപത്രം അച്ചടി നിര്‍ത്തുന്നതായ്‌ സൂചന. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതിനെത്തുടര്‍ന്ന്‌ കടുത്ത സാമ്‌ബത്തിക പ്രതിസന്ധി നേരിട്ടതിനാലാണ്‌ അടച്ചുപൂട്ടല്‍ നടപടിയിലേക്ക്‌ മാനജ്‌മെന്റിനു നീങ്ങേണ്ടി വന്നതെന്നാണ്‌ ലഭിക്കുന്ന വിവരം.

ഡിസംബര്‍ 31നായിരിക്കും പത്രത്തിന്റെ അവസാന കോപ്പി പുറത്തിറക്കുകയെന്നും ഇതുസബന്ധിച്ച്‌ തീരുമാനമെടുത്ത തേജസ്‌ മാനേജ്‌മെന്റ്‌ ഇക്കാര്യം ഇന്ന്‌ തേജസ്‌ ജീവനക്കാരെ അറിയിച്ചു.ഇതിനായി ഇന്ന്‌ പത്രത്തിന്‌ അവധികൊടുത്ത്‌ മുഴുവന്‍ ജീവനക്കാരെയും കോഴിക്കോട്ടെ ഓഫിസിലേക്കു വിളിച്ചുകൂട്ടി തേജസ്‌ ഡയറക്ടര്‍ നാസറുദ്ദീന്‍ എളമരം കാര്യങ്ങള്‍ തൊഴിലാളികളെ അറിയിച്ചിരുന്നു.


എഡിറ്റര്‍ എന്‍.പി ചെക്കുട്ടിയുടെ കടുത്ത എതിര്‍പ്പ്‌ വകവയ്‌ക്കാതെയാണ്‌ മാനേജ്‌മെന്റിന്റെ നടപടി എന്നാണറിയുന്നത്‌. ദിനപത്രം അടച്ചുപൂട്ടുമെങ്കിലും നിലവില്‍ രണ്ടാഴ്‌ചയിലൊരിക്കല്‍ ഇറങ്ങുന്ന തേജസ്‌ ദൈ്വവാരികയാക്കാനും ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ നിലനിര്‍ത്തി കൂടുതല്‍ പരിഷ്‌കരിക്കാനുമാണ്‌ മാനേജ്‌മെന്റ്‌ തീരുമാനം.

അതേസമയം പത്രം അടച്ചു പൂട്ടാനുള്ള മാനെജ്‌മെന്റ്‌ തീരുമാനത്തിന്മേല്‍ തുടര്‍ചര്‍ച്ചകള്‍ നടക്കുന്നതായും തീരുമാനം പിന്‍വലിക്കാന്‍ ഇടയുണ്ടെന്നും സൂചനകളുണ്ട്‌. അന്തിമ തീരുമാനം വാര്‍ത്ത സമ്മേളനം വിളിച്ച്‌ മാധ്യമങ്ങളെ അറിയിക്കും എന്നാണ്‌ ലഭിക്കുന്ന സൂചന.


ഒരുവ്യാഴവട്ടക്കാലം മലയാളി സമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട തേജസ്‌ ദിനപത്രം അടച്ചുപൂട്ടുന്നതോടെ 200ലധികം ജീവനക്കാര്‍ കൂടിയാണ്‌ പെരുവഴിയിലാവുന്നത്‌. ജീവനക്കാര്‍ക്ക്‌ ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി മാന്യമായി പിരിച്ചുവിടാനും ധാരണയായി.

 പത്തില്‍ താഴെ ജീവനക്കാരെ പുതിയ വാരികയിലേക്കും അത്രയും തന്നെ ജീവനക്കാരെ ഓണ്‍ലൈന്‍ എഡിഷനിലും നിലനിര്‍ത്തും. പത്രംഅടച്ചുപൂട്ടുന്ന വാര്‍ത്ത നേരത്തെ തന്നെ ചോര്‍ന്നതിനെത്തുടര്‍ന്ന്‌ ജീവനക്കാര്‍ കൊഴിഞ്ഞുപോവാനും മറ്റുസുരക്ഷിതതാവളങ്ങള്‍ തേടാനും തുടങ്ങിയിരുന്നു. അടച്ചുപൂട്ടല്‍ നടപടി സംബന്ധിച്ച്‌ മാനേജ്‌മെന്റ്‌ നേരത്തെ തന്നെ ലേബര്‍ കമ്മിഷനറുമായി ചര്‍ച്ചനടത്തിയിരുന്നു.


1997ല്‍ മാസികയായി രൂപംകൊണ്ട തേജസ്‌ പിന്നീട്‌ ദൈ്വവാരിക ആവുകയും അത്‌ നിലനിര്‍ത്തിക്കൊണ്ട്‌ തന്നെ 2006 ജനുവരി 26ന്‌ ദിനപത്രം തുടങ്ങുകയുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക