Image

അമൃത്‌സര്‍ ട്രെയിന്‍ ദുരന്തം: പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

Published on 21 October, 2018
 അമൃത്‌സര്‍ ട്രെയിന്‍ ദുരന്തം: പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

അമൃത്‌സര്‍: ദസറ ദിനത്തില്‍ 61 പേരുടെ ജീവനെടുത്ത അമൃത്‌സര്‍ ട്രെയിന്‍ അപകടത്തില്‍ പ്രതിഷേധിച്ച്‌ റെയില്‍വേ പാളം ഉപരോധിച്ച പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. അപകടം ഉണ്ടായ റെയില്‍വെ ട്രാക്കില്‍ ശനിയാഴ്‌ച മുതല്‍ നാട്ടുകാര്‍ കുത്തിയിരുന്ന്‌ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഞായറാഴ്‌ച രാവിലെ പ്രതിഷേധക്കാരെ പൊലീസ്‌ ബലം പ്രയോഗിച്ച്‌ നീക്കി. ഇതാണ്‌ കല്ലേറില്‍ കലാശിച്ചത്‌. പൊലീസിന്‌ നേരെയുണ്ടായ കല്ലേറില്‍ രണ്ടുപേര്‍ക്ക്‌ പരിക്കേറ്റതായാണ്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക