Image

അഹിന്ദുക്കളായ പോലീസിനെ നിയോഗിച്ച് ഭക്തരെ ഉപദ്രവിക്കുന്നു: ഒ. രാജഗോപാല്‍

Published on 21 October, 2018
അഹിന്ദുക്കളായ പോലീസിനെ നിയോഗിച്ച് ഭക്തരെ ഉപദ്രവിക്കുന്നു: ഒ. രാജഗോപാല്‍
തിരുവനന്തപുരം: ഹിന്ദു ഇതര മതത്തില്‍ പെട്ട ഉദ്യോഗസ്ഥരെ ശബരിമലയില്‍ കൃത്യനിര്‍വഹണത്തിനായി നിയമിച്ച് വിശ്വാസികളെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണെന്നു ഒ.രാജഗോപാല്‍ എംഎല്‍എ. കേരള സര്‍ക്കാര്‍ ഹിന്ദു ധര്‍മത്തിനെതിരെ പ്രത്യേകവിരോധം വെച്ചു പുലര്‍ത്തുന്നതായി പോലീസ് സ്റ്റേഷനുകള്‍ക്കു മുന്നില്‍ ബിജെപി നടത്തുന്ന നാമജപപ്രതിഷേധം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു 

സനാതനധര്‍മം പരിപാലിക്കുക എന്നതാണ് അയ്യപ്പന്റെ ദൗത്യം. എന്നാല്‍ അതിനെതിരെയാണ് സര്‍ക്കാരിന്റെ നീക്കം.

മതം മയക്കുമരുന്നാണെന്ന മാര്‍ക്സിയന്‍ നയമാണ് ഇടതു സര്‍ക്കാരിനുള്ളത്. ഹിന്ദു ജനതയുടെ വിശ്വാസത്തെ പരസ്യമായി എതിര്‍ക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു. അയ്യപ്പധര്‍മത്തിനെതിരായ എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തികച്ചും ജനാധിപത്യലംഘനമാണ് ശബരിമലവിഷയത്തില്‍ നടക്കുന്നതെന്നും ഇതിനെതിരെ ഏതറ്റം വരെയും പ്രതിഷേധിക്കുമെന്നും ഹിന്ദുക്കളുടെ വിശ്വാസ അവകാശം ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
കലികാലം 2018-10-21 09:09:39
ആ പരിപ്പിവിടെ വേവില്ല മാഷെ. ക്രിസ്ത്യാനിയെ അറസ്റ്റ് ചെയ്യാന്‍ ക്രിസ്ത്യാനി പോലീസ്, ഹിന്ദുവിനു ഹിന്ദു പോലീസ്..
ഇതാ ഇപ്പോള്‍ ശബരിമലയില്‍ അഹിന്ദുക്കളെ കേറ്റരുതെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി...കലികാലം
Ninan Mathulla 2018-10-21 12:54:26

For politicians coming to power by any means is their livelihood, or source of income. May be exceptions are there. The public need to be educated to control them from getting out of control.

BJP came to power by dividing people and injecting racial and religious poison into human minds. Where there is no issue they will create an issue for polarization, and convert that to votes to come to power. Here the issue is turned into an attack on Hinduism, to get the votes of all those who primarily identify themselves as a Hindu. Based on reports that came in ‘emalatalee’ it is clear that BJP helped to get this vote from Supreme Court for women admission in Sabarimala, and now they use this issue to come to power in Kerala. They are organizing marches and protests to present the Supreme Court decision as an attack on Hindus; thus unifying all Hindus to vote for them to come to power in Kerala. Beware!

malayali 2018-10-21 13:58:00
വിഷമാണവർ, അവരോടൊന്നു സംവാദം നടത്തി നോക്കൂ ദൈവം ഇല്ലെന്ന് വരെ പറയും, എന്നാൽ അവർ ദൈവത്തിനു വേണ്ടിയെന്നു പറഞ്ഞ് സമരം ചെയ്യും, ക്ഷേത്ര സന്നിധിയെ നിണമണിയിക്കാനാണവർക്കു താല്പര്യം. 
 ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യൻ പതിപ്പാണവർ, കുഞ്ഞുങ്ങളെ മനുഷ്യ കവചമാക്കും.. പുണ്യസ്ഥലം എന്ന് വിളിക്കുന്നിടത്തു ആയോധന പരിശീലനം നടത്തും, നുണകൾ മാത്രം പറയും.നാളെയ്ക്കായി അവർ എന്തോ കോപ്പ് കൂട്ടുന്നു, ഒറ്റക്കെട്ടായി പ്രതിരോധിച്ചില്ലെങ്കിൽ നാളെ മലയാളം ഉണ്ടാകില്ല... !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക