രാജഭരണം കഴിഞ്ഞു പോയി, ഇപ്പോള്‍ ജനാധിപത്യഭരണമാണ്; പന്തളം രാജകുടുംബത്തിനെതിരെ മന്ത്രി എം.എം മണി
Published on 21 October, 2018
തിരുവനന്തപുരം: പന്തളം രാജകുടുംബത്തിനെതിരെവിമര്ശനവുമായി മന്ത്രി എം.എം മണി. രാജഭരണം കഴിഞ്ഞുപോയെന്നത് പന്തളം രാജകുടുംബം മറന്ന് പോയിരിക്കുകയാണെന്നും ഇപ്പോള്‍ ജനാധിപത്യം ആണുള്ളതെന്നും എം.എം മണി പറഞ്ഞു.
ശബരിമല നട അടച്ചിടുമെന്ന പറഞ്ഞ തിരുമേനി ശമ്പളക്കാരന് മാത്രമാണെന്ന് മന്ത്രി എം.എം മണി ഓര്‍മ്മിപ്പിച്ചു.
ശബരിമലക്ഷേത്രത്തിന്റെ നടയടയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ പന്തളം രാജകുടുംബത്തിന് അവകാശമുണ്ടെന്ന് രാജകുടുംബാംഗം ശശികുമാര വര്‍മ്മ അവകാശപ്പെട്ടിരുന്നു. സംശയമുള്ളവര്‍ക്ക് പഴയ ഉടമ്പടി പരിശോധിക്കാമെന്നും ശശികുമാര വര്‍മ പറഞ്ഞിരുന്നു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്നായിരുന്നു തന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ മന്ത്രി ജി.സുധാകരനും ദേവസ്വം ബോര്‍ഡ് അംഗവും രംഗത്തെത്തിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല