തിരുവനന്തപുരം: ശബരിമല വിഷയത്തിലും ബ്രൂവറി വിഷയത്തിലും മുഖം നഷ്ട്പ്പെട്ട കേരള സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ നീക്കമാണ് സോളാര്‍ കേസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോളാറിന്റെ നിറവും മണവും പോയിട്ട് നാളുകള്‍ കുറേയായെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പഴയ കേസുകള്‍ പൊടിതട്ടിയെടുക്കുന്ന രീതി സി.പി.എമ്മിന് ഉള്ളതാണ്. ഇതിലൂടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാമെന്നാണ് സി.പി.എം കരുതുന്നതെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. അത് നടക്കാന്‍ പോകുന്നില്ല. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.