Image

നടയടക്കണമെന്ന് പറയാനുള്ള അവകാശം പന്തളം കൊട്ടാരത്തിന് തന്നെയെന്ന് ശശികുമാര വര്‍മ

Published on 21 October, 2018
നടയടക്കണമെന്ന് പറയാനുള്ള അവകാശം പന്തളം കൊട്ടാരത്തിന് തന്നെയെന്ന് ശശികുമാര വര്‍മ

ശബരിമല: യുവതീപ്രവേശന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം. ശബരിമല ക്ഷേത്രം അടച്ചിടണമെന്ന് പറയുന്നതിനുള്ള അവകാശം പന്തളം കൊട്ടാരത്തിന് തന്നെയെന്ന് കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ പറഞ്ഞു. അങ്ങനെ അവകാശമില്ലെങ്കില്‍ ക്ഷേത്രം അടച്ചിടാന്‍ ആവശ്യപ്പെടില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. സ്‌പോണ്‍സേഡ് ആളുകളാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

കടയടക്കുന്നതുപോലെ നടയടക്കാന്‍ പറ്റുമോയെന്ന് കഴിഞ്ഞദിവസം മന്ത്രി ജി സുധാകരന്‍ ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ശശികുമാര വര്‍മ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. 

ദേവപ്രശ്‌നത്തില്‍ നിശ്ചയിച്ച പൂജകള്‍ക്കായാണ് കൊട്ടാരം പ്രതിനിധികള്‍ ശബരിമലയിലെത്തിയത്. പൂജകള്‍ക്ക് ശേഷം ക്ഷേത്രനട അടച്ചതിന് ശേഷം മാത്രമേ ഇവര്‍ തിരികെ മലയിറങ്ങുകയുള്ളു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക