Image

ജോമോള്‍ ഫിലിപ്പിന്റെ വേര്‍പാട് വിശ്വസിക്കാനാവാതെ മലയാളി സമൂഹം

Published on 21 October, 2018
ജോമോള്‍ ഫിലിപ്പിന്റെ വേര്‍പാട് വിശ്വസിക്കാനാവാതെ മലയാളി സമൂഹം
റ്റാമ്പാ, ഫ്ലോറിഡ: റ്റാമ്പാ ക്നാനായ അസോസിയേഷന്റെ ക്നാനായ നൈറ്റില്‍ പങ്കെടുത്തു മടങ്ങിയ ജോമോള്‍ ഫിലിപ്പ് (70)വിട പറഞ്ഞുവെന്നു വിശ്വസിക്കാനാവാതെ മലയാളി സമൂഹം.

ഭര്‍ത്താവ് കട്ടച്ചിറമ്യാലില്‍ ജോസ് ഫിലിപ്പുമൊത്ത് മടങ്ങുമ്പോള്‍ഇവരുടെ കാറില്‍ മറ്റൊരു കാര്‍ ഇടിച്ചു. തുടര്‍ന്ന് കാര്‍ നിര്‍ത്തി പുറത്തിറങ്ങി.ഇടിച്ച കാറിലുള്ളവര്‍ക്ക് എന്തെങ്കിലും പറ്റിയോ എന്നറിയാന്‍ എതിര്‍ വശത്തേക്കു നടക്കുമ്പോള്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു.
ബ്രാന്‍ഡന്‍ റീജിയണല്‍ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും വൈകാതെ മരിച്ചു.

മൗണ്ട് കാര്‍മ്മല്‍ റോഡില്‍ വച്ച് രാത്രി 11.10-നാണു സംഭവെമെന്നു പ്രാദേശിക റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിംസ് ഓവന്‍ വാന്‍ഹോണ്‍ (47) ഓടിച്ച ടൊയോട്ട 4റണ്ണര്‍ ആണു ഇടിച്ചത്.

പരേത മൂവാറ്റുപുഴകണ്ടോത്ത് കുടുംബാംഗമാണ്. മൂന്നു പെണ്മക്കളുണ്ട്. 
ജോമോള്‍ ഫിലിപ്പിന്റെ വേര്‍പാട് വിശ്വസിക്കാനാവാതെ മലയാളി സമൂഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക