Image

പ്രളയദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി ഐ.പി.സി ഹെബ്രോന്‍ ഡാളസ്

രാജു തരകന്‍ Published on 22 October, 2018
പ്രളയദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി ഐ.പി.സി ഹെബ്രോന്‍ ഡാളസ്
ഡാളസ്: അപ്രതീക്ഷിത പ്രളയത്തില്‍  വന്ദുരിതം ഏറ്റുവാങ്ങിയ ജനങ്ങള്‍ക്ക് സ്‌നേഹത്തിന്റെ സ്വാന്തനവുമായി  ഐ.പി.സി ഹെബ്രോന്‍  സഭയുടെ സാമ്പത്തിക സഹായം. സഭാവിശ്വാസികളില്‍ നിന്ന് ശേഖരിച്ച 12 ലക്ഷം രൂപ ആലപ്പുഴ ജില്ലയില് കടലോരപ്രദേശത്തെ ജനങ്ങള്‍ക്കും തിരുവല്ലയിലും സമീപ പ്രദേശവാസികള്ക്കും വീടുകളുടെ അറ്റകുറ്റപ്പണിക്കും വീട്ടുപകരണങ്ങള്ക്കുമായിട്ടാണ് സാമ്പത്തികസഹായം ചെയ്തിരിക്കുന്നത്. സഭാഭരണസമിതിയുടെ തീരുമാനം അനുസരിച്ച് കുര്യന്‍ വര്‍ഗീസ്
കേരളത്തില്‍ വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചാണ് അര്‍്ഹതപ്പെട്ടവരെ സഹായിക്കുന്നത്. 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഐ.പി.സി ഹെബ്രോന്‍  സഭ എന്നും മുമ്പന്തിയിലാണ്. കേരളത്തില്‍  നേരിയമംഗലം, കര്‍ണ്ണാടക, ബീഹാര്‍, ഓറീസ്സ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ഭവനങ്ങള്‍
നിര്‍മ്മിച്ചുകൊടുക്കുന്നതിലും സാമ്പത്തിക പരിമിതിമൂലം വിദ്യാഭ്യാസം തുടരാന് കഴിയാത്തവരെ സാമ്പത്തികസഹായത്താല്‍ അവരുടെ ഭാവി ശോഭനമാക്കുന്നതിലും വഹിച്ചപങ്ക് പ്രവാസി പെന്തക്കോസ്ത് ജനങ്ങള്‍ക്ക് സന്തോഷം പ്രദാനംചെയ്യുന്നതാണ്. സഭാ പ്രസിഡന്റ് റവ. വി.എ.വര്ഗീസിന്റെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. സഭാസെക്രട്ടറിയായി ഏബ്രഹാം പി.ഏബ്രഹാമാണ് സേവനം അനുഷ്ഠിക്കുന്നത്. 


പ്രളയദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി ഐ.പി.സി ഹെബ്രോന്‍ ഡാളസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക