Image

ആക്ടിവിസ്റ്റ്‌ ബിന്ദുവിനെ തടഞ്ഞു: യുവതി പ്രവേശനം ഉണ്ടായാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന്‌ ഇന്റലിജന്‍സ്‌

Published on 22 October, 2018
ആക്ടിവിസ്റ്റ്‌ ബിന്ദുവിനെ തടഞ്ഞു:  യുവതി പ്രവേശനം ഉണ്ടായാല്‍  പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന്‌ ഇന്റലിജന്‍സ്‌


കോട്ടയം: ശബരിമലയില്‍ കയറണമെന്നാവശ്യപ്പെട്ട്‌ പോലീസ്‌ സംരക്ഷണം തേടിയ ആക്ടിവിസ്റ്റ്‌ ബിന്ദുവിനെ കെ എസ്‌ ആര്‍ ടിസി തടഞ്ഞ്‌ ഭക്തര്‍ പ്രതിഷേധിച്ചു. മറ്റു രണ്ടു യുവതികളെ നീലിമല കയറാന്‍ തുടങ്ങുമ്‌ബോള്‍ തന്നെ ഭക്തര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ എത്തി ഇവരെ രക്ഷിച്ചു കൊണ്ട്‌ പോകുകയായിരുന്നു.

ഇവര്‍ തിരിച്ചു പോകുകയാണെന്നാണ്‌ മാധ്യമങ്ങളോട്‌ ബിന്ദു പറഞ്ഞു. ഇതിനിടെ മുഖ്യമന്ത്രിയുമായി ഇന്റലിജന്‍സ്‌ മേധാവി ടി കെ വിനോദ്‌ കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. യുവതി പ്രവേശനം ഉണ്ടായാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട്‌ പറഞ്ഞു.

കൂടാതെ മണ്ഡലകാലത്തിനു മുന്‍പ്‌ തന്നെ ഇത്‌ പരിഹരിക്കണമെന്നും മണ്ഡല കാലത്തു യുവതികള്‍ പ്രവേശിച്ചാല്‍ അവരുടെ ജീവന്‌ തന്നെ ഭീഷണിയുണ്ടാവുമെന്നും അധികൃതര്‍ ഭയപ്പെടുന്നു. നേരത്തെ വിദേശത്തു നിന്നെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല വിഷയത്തില്‍ യാതൊന്നും പ്രതികരിക്കാന്‍ തയാറായില്ല.



Join WhatsApp News
പ്രളയ കാല സ്നേഹം 2018-10-22 06:17:49
എവിടെ പോയി പ്രളയ കാല ഒരുമ.
കറുത്ത തൊലി ഉള്ളവന്‍ കൊണ്ടുവന്ന ചോറിനും വള്ളത്തിനും അയിത്തം ഉണ്ടായിരുന്നോ?
The people rioting to prevent women are Terrorists. Treat them as Terrorists and not faithful.
if any of them are victims of the flood, do not help them. Use your money wisely.
give your donations direct to victims you know. 
andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക