Image

കേരളത്തില്‍ രണ്ടു ദിവസം ശക്തമായ മഴ; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published on 22 October, 2018
 കേരളത്തില്‍  രണ്ടു ദിവസം ശക്തമായ മഴ; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം


കേരളത്തില്‍ രണ്ട്‌ ദിവസം കൂടി ശക്തമായ മഴക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പല ഇടങ്ങളിലും 23 വരെ മഴ തുടരുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

23നു ശേഷം തുലാവര്‍ഷത്തിന്റെ വരവ്‌ വരെ മഴ കുറഞ്ഞേക്കുമെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
കേരള, തമിഴ്‌നാട്‌ തീരങ്ങളില്‍ കനത്ത മഴ ലഭിക്കുകയും വടക്കു കിഴക്കു നിന്നുള്ള കാറ്റ്‌ ശക്തമാകുകയും ചെയ്‌താലേ തുലാവര്‍ഷത്തിന്റെ വരവ്‌ പ്രഖ്യാപിക്കാനാവൂവെന്ന്‌ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ്‌ വ്യക്തമാക്കി.

സാധാരണ ഒക്ടോബര്‍ പകുതിയോടെയാണ്‌ തുലാവര്‍ഷം തുടങ്ങുക. എന്നാല്‍ ഇത്തവണ ബംഗാള്‍ ഉള്‍ക്കടലില്‍ തിത്തലി ചുഴലിക്കാറ്റിന്‌ കാരണമായ ന്യൂനമര്‍ദ്ദം ഉടലെടുത്തതോടെ കാലാവസ്ഥ ഘടകങ്ങളില്‍ മാറ്റമുണ്ടായതിനാലാണ്‌ തുലാവര്‍ഷത്തിന്റെ വരവ്‌ വൈകിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക