Image

പാര്‍ലമെന്റ് അംഗം എന്‍ കെ പ്രേമചന്ദ്രനു ഫോമായുടെ സ്‌നേഹാദരങ്ങള്‍...

ജോസ് അബ്രഹാം Published on 23 October, 2018
പാര്‍ലമെന്റ് അംഗം എന്‍ കെ പ്രേമചന്ദ്രനു ഫോമായുടെ സ്‌നേഹാദരങ്ങള്‍...
ന്യൂയോര്‍ക്ക് : കേരളത്തിലെ മുന്‍ ജലസേചന വകുപ്പ് മന്ത്രിയും മൂന്നു തവണ പാര്‍ലമെന്റ് അംഗവും ഇപ്പോള്‍ പാര്‍ലമെന്റില്‍ കൊല്ലം മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ശ്രി എന്‍ കെ പ്രേമചന്ദ്രനും പ്രിയപത്‌നി ഡോക്ടര്‍ ഗീതാ പ്രേമചന്ദ്രനും  ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി. അമേരിക്കന്‍ മലയാളികളുടെ സ്വന്തം സംഘടനയായ ഫോമായുടെ നേതൃത്വത്തില്‍ ആണ് അദ്ദേഹത്തിനു സ്വീകരണം നല്‍കിയത്. ക്യൂന്‍സിലുള്ള രാജധാനി റെസ്‌റ്റോറന്റില്‍ വച്ചു നടന്ന സ്വീകരണയോഗത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജോസ് അബ്രഹാം അധ്യക്ഷത വഹിക്കുകയും ട്രേഷറാര്‍ ഷിനു ജോസഫ്, മിഡ് അറ്റ്‌ലാന്റിക് ആര്‍ വി പി ബോബി തോമസ്, നാഷണല്‍ കമ്മിറ്റി അംഗം ബെഞ്ചമിന്‍ ജോര്‍ജ്, മുന്‍ പ്രസിഡന്റ് ബേബി ഉരാളില്‍, മുന്‍ നാഷണല്‍ കമ്മിറ്റി അംഗം സജി അബ്രഹാം, സാമൂഹ്യ പ്രവര്‍ത്തകന്‍  ആയ ഡോക്ടര്‍ എ കെ ബി പിള്ള തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫോമായുടെ മെട്രോ, എംമ്പയര്‍, മിഡ് അറ്റ്‌ലാന്റിക് റീജിയണുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രസ്തുത പരിപാടിയില്‍ മെട്രോ ആര്‍ വി പി കുഞ്ഞു മാലിയില്‍ സ്വാഗതവും എംപയര്‍ ആര്‍ വി പി ഗോപിനാഥകുറുപ്പ് ക്രതജ്ഞതയും അര്‍പ്പിച്ചു. 

എന്‍ കെ പ്രേമചന്ദ്രന്റെ മറുപടി പ്രസംഗത്തില്‍ അദേഹത്തിന്റെ രാഷ്ട്രീയ ജീവിത്തെക്കുറിച്ചും അതുപോലെ അമേരിക്കയില്‍ വരാനുണ്ടായ സാഹചര്യവും ഒക്കെ വ്യക്തമായി പ്രതിപാദിക്കുകയുണ്ടായി. കേരളത്തില്‍ സംഭവിച്ച പ്രളയകെടുതിയും അതേ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാമൂഹ്യ പ്രത്യാഘാതങ്ങളും പിടിച്ചു നിര്‍ത്തുവാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ക്രിയാത്മകമായ ശ്രമങ്ങള്‍ വേണമെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ഇനിയും  ഇതുപോലെയുള്ള പ്രകൃതി ക്ഷോഭങ്ങളെ നേരിടാന്‍ പര്യാപ്തമായ സാങ്കേതിക പരിജ്ഞാനം മറ്റു രാജ്യങ്ങളുമായി  സഹകരിച്ചു നേടണമെന്നും എം പി സൂചിപ്പിച്ചു. കേരളം ഇന്ന് സാമ്പത്തിക സാമൂഹിക വര്‍ഗ്ഗീയ മത ചിന്തകകളാല്‍ വേര്‍പെട്ടു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ മലയാളികളും ഒറ്റകെട്ടായി നിന്നുകൊണ്ട് കേരളത്തിന്റെ സാമുദായിക ഐക്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത എടുത്തുപറയുകയുണ്ടായി. 

കേരളത്തിന്റെ പുനശ്രഷ്ഠിക്കു അമേരിക്കന്‍ മലയാളികളുടെ എല്ലാ ശ്രമങ്ങളെയും പ്രത്യേകിച്ചു ഫോമായുടെ വില്ലേജ് പ്രോജക്ട് പോലെയുള്ള പദ്ധതികളെ അദേഹം മുക്തകണ്ഠം പ്രശംസിച്ചു. ഫോമായുടെ അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് തോമസ്, മെട്രോ സെക്രെട്ടറി ജെയിംസ്, മുന്‍ ആര്‍ വി പി വര്ഗീസ് ജോസഫ്, മുന്‍ ജോയിന്റ് ട്രേഷരാര്‍ ജോഫ്രിന്‍ ജോസ്, വര്‍ക്കി ഏബ്രഹാം, റോഷിന്‍ മാമ്മന്‍, ഷൈലാ റോഷിന്‍, തോമസ് മാത്യു, സക്കറിയ കരുവേലില്‍, പ്രദീപ് നായര്‍, ഫിലിപ് മഠത്തില്‍, ഷാജി മാത്യു, സിറിയക് കുര്യന്‍, എക്കോ സെക്രട്ടറി ബിജു, രാജധാനി പ്രൊെ്രെപറ്റര്‍ രാജു തുടങ്ങി നിരവധി നേതാക്കളും അഭ്യുദയകാംഷികളും സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.

പാര്‍ലമെന്റ് അംഗം എന്‍ കെ പ്രേമചന്ദ്രനു ഫോമായുടെ സ്‌നേഹാദരങ്ങള്‍...പാര്‍ലമെന്റ് അംഗം എന്‍ കെ പ്രേമചന്ദ്രനു ഫോമായുടെ സ്‌നേഹാദരങ്ങള്‍...പാര്‍ലമെന്റ് അംഗം എന്‍ കെ പ്രേമചന്ദ്രനു ഫോമായുടെ സ്‌നേഹാദരങ്ങള്‍...പാര്‍ലമെന്റ് അംഗം എന്‍ കെ പ്രേമചന്ദ്രനു ഫോമായുടെ സ്‌നേഹാദരങ്ങള്‍...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക