Image

ശബരിമല സ്‌ത്രീ പ്രവേശനം: പൊലീസ്‌ സംരക്ഷണം ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ യുവതികളുടെ ഹര്‍ജി

Published on 23 October, 2018
ശബരിമല സ്‌ത്രീ പ്രവേശനം: പൊലീസ്‌ സംരക്ഷണം ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ യുവതികളുടെ ഹര്‍ജി

ശബരിമല പ്രവേശനത്തിന്‌ പൊലീസ്‌ സംരക്ഷണം ആവശ്യപ്പെട്ട്‌ ഹൈകോടതിയില്‍ യുവതികളുടെ ഹരജി. രണ്ട്‌ അഭിഭാഷകര്‍ ഉള്‍പ്പെടെ നാല്‌ യുവതികളാണ്‌ ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചത്‌. തങ്ങള്‍ അയ്യപ്പ ഭക്തരാണെന്നും സുപ്രീംകോടതി സ്‌ത്രീകള്‍ക്ക്‌ പ്രവേശനം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചതായും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തുന്ന യുവതികള്‍ക്ക്‌ സംരക്ഷണം നല്‍കണമെന്ന്‌ നിര്‍ദേശിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുള്ളതായും ഹരജിയില്‍ പറയുന്നു. സംരക്ഷണം ആവശ്യപ്പെട്ട്‌ സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ അപേക്ഷ നല്‍കിയതായും ഹര്‍ജിയിലുണ്ട്‌.

ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍, തന്ത്രി കണ്‌ഠര്‌ രാജീവര്‌, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ രമേശ്‌ ചെന്നിത്തല, പി.എസ്‌. ശ്രീധരന്‍പിള്ള, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുമാണ്‌ എതിര്‍കക്ഷികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക