Image

ശബരിമല: വാദം ഏറ്റെടുക്കില്ലെന്ന്‌ അഭിഷേക്‌ സിംഗ്‌വി

Published on 23 October, 2018
ശബരിമല: വാദം ഏറ്റെടുക്കില്ലെന്ന്‌ അഭിഷേക്‌ സിംഗ്‌വി


ശബരിമല വിഷയത്തില്‍ ദേവസ്വംബോര്‍ഡിന്‌ വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാവില്ലെന്ന്‌ മനു അഭിഷേക്‌ സിംഗ്‌വി. വിഷയം വിവാദമായതിനെ തുടര്‍ന്ന്‌ വാദം ഏറ്റെടുക്കാന്‍ ദേവസ്വംബോര്‍ഡ്‌ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ സിംഗ്‌വി കേസില്‍ ഇടപെടാന്‍ താത്‌പര്യമില്ലെന്ന്‌ അറിയിച്ചത്‌. ഇതോടെ ദേവസ്വം ബോര്‍ഡ്‌ അനിശ്ചിതത്വത്തിലായി. ഈ സാഹചര്യത്തിലാണ്‌ പുതിയ അഭിഭാഷകനെ തേടുന്നത്‌.

സിംഗ്‌വി പിന്‍മാറിയ സ്ഥിതിക്ക്‌ പുതിയ അഭിഭാഷകനു വേണ്ടി ഡല്‍ഹിയിലുള്ള അഭിഭാഷകരുമായി ബോര്‍ഡ്‌ ചര്‍ച്ചകള്‍ തുടരുകയാണ്‌. ശബരിമലയിലെ പ്രതിഷേധം കണക്കിലെടുത്ത്‌ കൊണ്ട്‌ വിധിക്കെതിരെ സമര്‍പ്പിച്ച റിട്ട്‌ ഹര്‍ജികളും റിവ്യൂ ഹര്‍ജികളും നവംബര്‍ 13നാണ്‌ സുപ്രീംകോടതി പരിഗണിക്കുന്നത്‌. മണ്ഡലകാലത്തിന്‌ മുമ്പ്‌ വിഷയത്തില്‍ സുപ്രീംകോടതി വാദം കേള്‍ക്കും.മണ്ഡലകാലത്തിനു മുമ്പു പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണു ബോര്‍ഡ്‌ ആഗ്രഹിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക