Image

ശ്രീധരന്‍പിള്ളയോടു 15 ചോദ്യങ്ങളുമായി പാലക്കാട് എംപി എം.ബി. രാജേഷ്

Published on 23 October, 2018
ശ്രീധരന്‍പിള്ളയോടു 15 ചോദ്യങ്ങളുമായി പാലക്കാട് എംപി എം.ബി. രാജേഷ്
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയോടു 15 ചോദ്യങ്ങളുമായി പാലക്കാട് എംപി എം.ബി. രാജേഷ്.

ഈ ചോദ്യങ്ങള്‍ക്ക് ശ്രീധരന്‍ പിള്ള മറുപടി പറയുമോ?

1. ശബരിമലയുടെ കാര്യത്തില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഭരണഘടനാ വിരുദ്ധമെന്നു കണ്ടെത്തി റദ്ദാക്കിയ ഒരു നിയമം പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോ കേന്ദ്രസര്‍ക്കാരിനോ കഴിയുമോ?

2. കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കേന്ദ്രമന്ത്രി മേനകാ ഗാന്ധി പറഞ്ഞത് എന്തുകൊണ്ട്? പിള്ള ആവശ്യപ്പെടുന്ന ഓര്‍ഡിനന്‍സിന്റെ മാതൃക തയാറാക്കി സമൂഹത്തിന്റെ മുമ്പില്‍ ചര്‍ച്ചയ്ക്ക് വയ്ക്കാന്‍ വക്കീലായ അങ്ങ് തയാറുണ്ടോ?

3. ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് എതിരായ നിയമം നിലനില്‍ക്കില്ലെന്നു കേശവാനന്ദഭാരതി, ഗോലഖ് നാഥ്, ഇന്ദിര നെഹ്റു നാരയണന്‍, മേനക ഗാന്ധി എന്നീ കേസുകളില്‍ സുപ്രീംകോടതി ആവര്‍ത്തിച്ചു വ്യക്തമാക്കിയ വിധികള്‍ എല്‍എല്‍ബി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുപോലും അറിയുന്നതാണെന്നിരിക്കെ കൊല്ലം കുറേയായി കോട്ടുമിട്ടു കോടതിയില്‍ പോകുന്ന പിള്ളയ്ക്ക് അറിയില്ലെന്നു പറയുന്നതു നാണക്കേടല്ലേ?

4. നിയമപരമായി ഒരിക്കലും സാധ്യമല്ലാത്ത കാര്യത്തിനായി തെരുവിലിറങ്ങി അക്രമം നടത്തി രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നത് ഉത്തരവാദിത്തമുള്ള നേതാവിനും സംഘടനയ്ക്കും ചേര്‍ന്നതാണോ? അങ്ങനെ ചെയ്തതിനു പിള്ള മാപ്പു പറയുമോ?

5. രാഷ്ട്രീയ ലക്ഷ്യത്തോടൊപ്പം ക്ഷേത്രങ്ങളില്‍ പൂജാരിമാരായി അബ്രാഹ്മണരെയും ദലിതരെയുമെല്ലാം നിയമിച്ചു ചരിത്രം സൃഷ്ടിച്ച എല്‍ഡിഎഫ് സര്‍ക്കാരിനോടു മനുസ്മൃതിയുടെ വക്താക്കളായ നിങ്ങള്‍ക്കുള്ള പുളിച്ച ജാതിവിരോധം കൂടിയല്ലേ ഇപ്പോള്‍ നിങ്ങള്‍ കല്ലെറിഞ്ഞു തീര്‍ക്കുന്നത്? അതുകൊണ്ടല്ലേ മുഖ്യമന്ത്രിയെപ്പോലും ജാതീയമായി അധിക്ഷേപിക്കുന്നത്?

6. സുവര്‍ണ്ണക്ഷേത്രം കയ്യടക്കി രക്തപ്പുഴ ഒഴുക്കിയ ഭിന്ദ്രന്‍വാലയുടെ തീവ്രവാദ സംഘവും ശബരിമലയില്‍ താവളമടിച്ച് അയ്യപ്പനെപ്പോലും ബന്ദിയാക്കി അക്രമപ്പേക്കൂത്ത് നടത്തുന്ന നിങ്ങളും തമ്മില്‍ എന്താണു വ്യത്യാസം?

7.ശരണം വിളികളുയരുന്ന അയ്യപ്പ സവിധത്തില്‍ അറയ്ക്കുന്ന തെറിവിളി നടത്തുകയും സ്ത്രീകളെ കയ്യേറ്റം ചെയ്യുകയും ഇരുമുടിക്കെട്ടെന്ന വ്യാജേന കല്ലു നിറച്ചു കൊണ്ടുവരികയും കറുപ്പുടുത്ത് യഥാര്‍ഥ വിശ്വാസികള്‍ക്കിടയില്‍ നുഴഞ്ഞു കേറി നിഷ്‌കളങ്ക വിശ്വാസികളെ മനുഷ്യകവചമാക്കി അക്രമം നടത്തുന്നതിനെക്കാള്‍ വലിയ അയ്യപ്പനിന്ദ മറ്റെന്താണുള്ളത്?

8. ഇപ്പോള്‍ തെരുവിലിറങ്ങുന്ന നിങ്ങളെന്തേ 12 വര്‍ഷം ശബരിമല കേസ് സുപ്രീം കോടതിയില്‍ നടന്നിട്ടും കേസില്‍ കക്ഷി ചേര്‍ന്നു വാദങ്ങള്‍ സുപ്രീംകോടതിയില്‍ അവതരിപ്പിച്ചില്ല? (അങ്ങേക്ക് അതിനാവില്ലെങ്കില്‍ അരുണ്‍ ജയ്റ്റ്ലി, രവിശങ്കര്‍ പ്രസാദ്, മീനാക്ഷി ലേഖി എന്നീ ബിജെപി നേതാക്കളായ വക്കീലന്മാരുടെ സഹായം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക