Image

ശബരിമല കേസ്; കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി ദേവസ്വം ബോര്‍ഡിന്റെ വക്കാലത്ത് ഒഴിഞ്ഞു

Published on 23 October, 2018
ശബരിമല കേസ്; കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി ദേവസ്വം ബോര്‍ഡിന്റെ വക്കാലത്ത് ഒഴിഞ്ഞു

തിരുവനന്തപുരം: ശബരിമല കേസില്‍ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വക്കാലത്ത് ഒഴിഞ്ഞു. മനു അഭിഷേക് സിംഗ്‌വി ദേവസ്വം ബോര്‍ഡിന്റെ വക്കാലത്ത് ഏറ്റെടുക്കില്ല. യുവതീ പ്രവേശന വിധിയില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടികള്‍ ആലോചിച്ചു കൊണ്ടിരിക്കെയാണ് അഭിഷേക് സിംഗ്‌വി കേസെഴിഞ്ഞത്. ഇതോടെ പുതിയ അഭിഭാഷകനെ കണ്ടെത്തേണ്ട സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ്.

യുവതീ പ്രവേശനം അനുദവിച്ച വിവിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജികളും റിവ്യു ഹര്‍ജികളും നവംബര്‍ 13ന് സുപ്രീം കോടതി പരിഗണിക്കും. മണ്ഡലകാലത്തിന് മുമ്പ് ഹര്‍ജികളില്‍ വാദം കേള്‍ക്കും. അഭിഭാഷകനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണോ മറ്റ് നിയമനടപടികള്‍ സ്വീകരിക്കണോ എന്ന് ബോര്‍ഡ് തീരുമാനിക്കാനിരിക്കെയാണ് സിംഗ്‌വിയുടെ പിന്‍മാറ്റം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക