Image

മലയാളികളുടെ 'അയ്യോ' ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ വരെ ഇടം നേടി

Published on 23 October, 2018
മലയാളികളുടെ 'അയ്യോ' ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ വരെ ഇടം നേടി

ആംഗലേയ ഭാഷയുടെ ബൈബിളായി കണക്കാക്കപ്പെടുന്ന ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലേക്ക് ചേക്കേറിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം വാക്കായ 'അയ്യോ'. അയ്യോ എന്ന വാക്ക് ഇനി ഇംഗ്ലിഷില്‍ പറയാവുന്നതാണെന്ന് ചുരുക്കം. സങ്കടം, അല്‍ഭുതം, വേദന തുടങ്ങിയ ഏത് വികാരത്തിനൊപ്പവും മലയാളി ഉപയോഗിക്കുന്ന വാക്കാണിത്. ഒഴിവാക്കാന്‍ പറ്റാത്ത വ്യാപകമായി ഉപയോഗിക്കുന്ന വൈകാരിക ദക്ഷിണേന്ത്യന്‍ പദമാണിതെന്നും ഡിക്ഷ്ണറി വ്യക്തമാക്കുന്നു. 2016ലാണ് ഓക്‌സ്‌ഫോര്‍ഡ് ഈ വാക്കിനെ അവരുടെ പുതിയ പതിപ്പിന്റെ ഡാറ്റാ ബേസില്‍ ഉള്‍പ്പെടുത്തിയത്.

ഡിക്ഷ്ണറിയിലെ വാക്കുകള്‍ പറഞ്ഞ് ജനങ്ങളെ കുഴപ്പിക്കാറുള്ള ശശി തരൂര്‍, അയ്യോയ്ക്കു കിട്ടിയ ഓക്‌സ്‌ഫോര്‍ഡ് പദവിയെക്കുറിച്ച് ഫേസ്ബുക്കിലും ട്വിറ്റര്‍ അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Join WhatsApp News
അയ്യോ ! 2018-10-23 19:38:54

aiyo1

EXCLAMATION

South Asian 
informal 
  • (in southern India and Sri Lanka) used to express distress, regret, or grief.

    ‘aiyo, why do things like this always happen to me?’

Origin

From Sinhala and Tamil: imitative.

Pronunciation

aiyo

/ʌɪˈjəʊ/

Main definitions of aiyo in English

aiyo1aiyo2
  •  
  •  
  •  

aiyo2

(also aiyoo)
പഴക്കം 2018-10-23 22:29:50
അയ്യോ ഇത് രണ്ടു വർഷം പഴക്കമുള്ള വാർത്തയാണല്ലോ
അയ്യോ! = അയ്യന്‍ ദൈവം 2018-10-24 06:37:05
ayyo; അയ്യോ was an exclamation indicating the primitive god of the Natives -ayyan- അയ്യന്‍ 
your thoughts:-
andrew
വിദ്യാധരൻ 2018-10-24 08:31:05
'അയ' നുണ്ട് ഈശ്വരൻ എന്നർത്ഥം . 
'അയ്യോ' എന്നാൽ 'ദൈവമേ' എന്നർത്ഥം 
'അയൻ' 'അയ്യോ' ആയി 
'അയ്യോ' 'അയ്യപ്പനായി' 
നാട്ടിൽ മുഴുവൻ പ്രശ്നമായി 
ദൈവം പണ്ടേ പ്രശ്നക്കാരനാണ് 
അയ്യോ ഇത് എന്ന് തീരുമീ പ്രശ്‌നം ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക