Image

തന്ത്രിയുടെ കോന്തലയിലാണ് ശബരിമലയുടെ അധികാരമെന്ന് തെറ്റിദ്ധരിക്കരുതെന്ന് മുഖ്യമന്ത്രി

Published on 23 October, 2018
തന്ത്രിയുടെ കോന്തലയിലാണ് ശബരിമലയുടെ അധികാരമെന്ന് തെറ്റിദ്ധരിക്കരുതെന്ന് മുഖ്യമന്ത്രി
പത്തനംതിട്ട: ശബരിമല വിവാദത്തില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി. സുപ്രീം കോടതി വിധി അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. സുപ്രീം കോടതി വിധി ദുര്‍ബലമാക്കുന്ന യാതൊരു നടപടിക്കും സര്‍ക്കാര്‍ സന്നദ്ധമാകില്ലെന്നും പിണറായി വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ പത്തനംതിട്ടയില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി പോയി ദേവസ്വം ബോര്‍ഡ് വടി കെടുത്ത് അടി വാങ്ങരുത്. എതാനും ചിലരുടെ കോപ്രായം കണ്ട് നീങ്ങിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും മുഖ്യമന്ത്രി ബോര്‍ഡിനെ ഓര്‍മ്മിപ്പിച്ചു. സുപ്രീം കോടതി പ്രധാനമായും പരിശോധിച്ചത് ശബരിമലയില്‍ സ്ത്രീ പ്രവേശനം തടയുന്ന നിലപാട് ഭരണഘടനയ്ക്ക് അനുസൃതമാണോ എന്നാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശത്തിന് എതിരാണ് സ്ത്രീ പ്രവേശനം തടയുന്ന നടപടിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്ത്രീയ്ക്കും പുരുഷനും പ്രായവ്യത്യാസമില്ലാതെ അവിടെ പോയി പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ടെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇതിന് അതീവ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സുപ്രീം കോടതി വിധിക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടു വരണമെന്നും ഇക്കാര്യം നിയമസഭ ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നുമാണ് ചിലര്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാരും നിയമസഭയുമെല്ലാം ഭരണഘടനയുടെ സൃഷ്ടിയാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് മന്ത്രിമാരടക്കം സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിനാല്‍ ഭരണഘടനയെ മാനിക്കുന്ന നിലപാട് സ്വീകരിക്കുക എന്നത് ഏത് സര്‍ക്കാരും പാലിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ശബരിമല തന്ത്രിക്കും താഴമണ്‍ കുടുംബത്തിനുമെതിരെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. തന്ത്രിയുടെ കോന്തലയില്‍ തുക്കിയിട്ട താക്കോലിലാണ് ശബരിമലയുടെ അധികാരമെന്ന് തെറ്റിദ്ധരിക്കരുത്. തന്ത്രിയുടേയോ പന്തളം കൊട്ടാരത്തിന്റെയോ സ്വത്തല്ല ശബരിമല. ദേവസ്വം ബോര്‍ഡിന്റേതാണ്. അത് മനസിലാക്കി പെരുമാറണം. സാമൂഹ്യ പരിഷ്‌കരണത്തിനെതിരെ എല്ലാക്കാലത്തും യാഥാസ്ഥികര്‍ പ്രതിഷേധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പുജാരിയും ബ്രഹ്മചാരി ആയിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

Join WhatsApp News
വിദ്യാധരൻ 2018-10-23 23:40:34
നില്ക്കുക നില്ക്കുക 
ഉറച്ചു നില്ക്കുക
നിങ്ങടെ കാലിൽ പിണറായി. 
ആചാരത്തിൻ പേരുപറഞ്ഞ് 
അനശ്ചിതത്വം സൃഷ്ട്ടിക്കാൻ
തന്ത്രികൾ  മതതീവ്രവാദികൾ
ഒത്തുചേർന്നു ശ്രമിക്കുമ്പോൾ 
നില്ക്കുക നിങ്ങൾ നീതിയ്ക്കായ്
ഉറച്ചു നില്ക്കുക ഇരു കാലിൽ
നമ്മുടെ നാടിൻ അഭിവൃദ്ധികളിൽ 
സ്ത്രീയും പുരുഷനും സമരല്ലേ?
സ്ത്രീയെ മാറ്റി നിറുത്തികൊണ്ടു 
ആ നാടെങ്ങനെ നന്നാക്കും 
ഒരോ വീടും  വീടാക്കാനായി 
ഓരോ  സ്ത്രീയും  നൽകും ത്യാഗങ്ങൾ
നാടിന് നന്മ വരുത്താൻ 
അവർ താണ്ടും ദേശങ്ങൾ 
എല്ലാം മറന്നു നമ്മൾ 
സ്വാതന്ത്ര്യത്തിൻ പേരിൽ
കാട്ടിക്കൂട്ടും പേക്കൂത്തുകളെ
വധ ഭീഷണികളെ ഹർത്താലുകളെ 
പൊതുമുതൽ തച്ചുടയ്ക്കും പ്രവണതയെ
തുടച്ചുമാറ്റാൻ നില്ക്കുക 
ഉറച്ചു നിൽക്കുക പിണറായി    
ഉഗ്രന്‍ വാക്കുകള്‍ 2018-10-24 07:19:34
ഉഗ്രന്‍,  വാക്കുകള്‍ 
Sharp like a sword, to the target. 
my whole support. 
kick out the racists.
andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക