മീ ടൂ വെളിപ്പെടുത്തല്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തേക്കും. സംവിധായകന്
രവി ശ്രീവാസ്തവക്കെതിരെ ആരോപണവുമായി നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും നടിയുമായ
സഞ്ജന ഗല്‍റാണിയാണ് രംഗത്ത് വന്നിരിക്കുന്നത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ തന്റെ
അനുവാദമില്ലാതെ ഒരു ചുംബന രംഗം ആവര്ത്തിച്ചുചിത്രീകരിച്ചെന്നാണ് സഞ്ജനയുടെ
ആരോപണം. ബോളിവുഡ് സിനിമയുടെ റീ മേക്കായ ഗെണ്ഡ ഹെണ്ഡയുടെ ചിത്രീകരണത്തിനിടെ
തനിക്കുണ്ടായ ദുരനുഭവമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.
`തുടര്‍ച്ചയായ
ദിവസങ്ങളില്‍ അനുവാദമില്ലാതെ ഒരു ചുംബന രംഗം ആവര്‍ത്തിച്ചു ചിത്രീകരിച്ചു
കൊണ്ടിരുന്നു. എതിര്‍ത്തപ്പോള്‍ എങ്ങിനെ ഷൂട്ട് ചെയ്യണമെന്ന് തന്നെ
പഠിപ്പിക്കരുതെന്ന് സംവിധായകന് തന്നെ ശാസിച്ചു. എവിടെയൊക്കെയാണ് ക്യാമറകള്‍
വച്ചിരിക്കുന്നതെന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല. അതും അസ്വസ്ഥയാക്കി' സഞ്ജന
പറഞ്ഞു.
എന്നാല്‍ സഞ്ജനയുടെ ആരോപണത്തെ രവി ശ്രീവാസ്തവ നിഷേധിച്ചു. ഇത്രയും
നാള് നടി എന്തു ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കഴിഞ്ഞ 25
വര്‍ഷമായി താന്‍ സൃഷ്ടിച്ചെടുത്ത ഇമേജിനെ ഈ ആരോപണം നശിപ്പിക്കുന്നതായും അദ്ദേഹം
പറഞ്ഞു