Image

ന്യൂജേഴ്‌സിയില്‍ ഹനുമാന്‍ ക്ഷേത്രം വരുന്നു

Published on 05 April, 2012
ന്യൂജേഴ്‌സിയില്‍ ഹനുമാന്‍ ക്ഷേത്രം വരുന്നു
ന്യൂജേഴ്‌സിയില്‍: ന്യൂജേഴ്‌സിയിലെ ഓള്‍ഡ് ബ്രിഡ്ജ് ടൗണ്‍ഷിപ്പില്‍ ഹനുമാന്‍ ക്ഷേത്രം വരുന്നു. വാരണാസിയിലെ സങ്കട് മോചന്‍ ഹനുമാന്‍ ക്ഷേത്രമാതൃകയിലാണ് 18.5 ഏക്കറില്‍ 20,000 ചതുരശ്ര അടിയില്‍ ക്ഷേത്രം നിര്‍മിക്കുന്നത്. സങ്കട് മോചന്‍ ഹനുമാന്‍ ക്ഷേത്രം എന്നു തന്നെയായിരിക്കും ന്യൂജേഴ്‌സിയിലെ ക്ഷേത്രത്തിന്റെയും പേര്. ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ഏപ്രില്‍ ഒന്നിന് നടന്നു. ന്യൂജേഴ്‌സി സ്റ്റേറ്റ് സെനറ്റര്‍ സാം തോംപ്‌സണ്‍, ഓള്‍ഡ് ബ്രിഡജ് ടൗണ്‍ഷിപ്പ് കൗണ്‍സിലര്‍ ഡെബ്ബി വാക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 18 മാസം കൊണ്ട് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ചര്‍ച്ച് ഗ്രൂപ്പില്‍ നിന്ന് വാങ്ങിയ സ്ഥലത്താണ് ക്ഷേത്രം നിര്‍മിക്കുന്നത്. ക്ഷേത്രം നിര്‍മിക്കാനുള്ള ഓള്‍ഡ്ബ്രിഡ്ജിലെ ഹിന്ദുസമൂഹത്തിന്റെ ശ്രമങ്ങളെ യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജന്‍ സെഡ് അഭിനന്ദിച്ചു. മംഗള്‍ ഗുപ്തയാണ് ക്ഷേത്രത്തിനായുള്ള പദ്ധതിയുടെ സ്ഥാപക ചെയര്‍മാന്‍.

ക്ഷേത്രത്തിന് ഭൂമി കണ്‌ടെത്തിയത് ഏഴുവര്‍ഷത്തെ പരിശ്രമശേഷം

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ഓള്‍ഡ് ബ്രിഡ്ജ് ടൗണ്‍ഷിപ്പില്‍ ഹനുമാന്‍ ക്ഷേത്രത്തിനായി അനുയോജ്യമായ ഭൂമി കണ്‌ടെത്തിയത് ഏഴുവര്‍ഷത്തെ പരിശ്രമത്തിനുശേഷമെന്ന് ന്യൂജേഴ്‌സിയിലെ ദസ്‌റ ആഘോഷങ്ങളുടെ സംഘാടകനും സങ്കട് മോചന്‍ ഹനുമാന്‍ ക്ഷേത്ര പദ്ധതിയുടെ സ്ഥാപക ചെയര്‍മാനുമായ മംഗള്‍ ഗുപ്ത. ക്ഷേത്ര ഭൂമിക്കായുള്ള അന്വേഷണം എങ്ങുമെത്താതിരുന്നപ്പോള്‍ നിരാശയും സങ്കടവും തോന്നിയിരുന്നുവെന്നും ഈസമയത്താണ് അത്ഭുതമെന്നപോലെ ഭൂമി കണ്‌ടെത്താനായതെന്നും മംഗള്‍ ഗുപ്ത പറഞ്ഞു. ഏറെ നാളത്തെ അന്വേഷണം ശേഷം സ്വന്തം നഗരത്തില്‍ തന്നെ ഭൂമി കണ്‌ടെത്താനായത് ഒരു നിയോഗമാണ്. 2007ലാണ് ചര്‍ച്ച് ഗ്രൂപ്പില്‍ നിന്ന് 18.5 ഏക്കര്‍ ഭൂമി വാങ്ങിയത്. ഏപ്രില്‍ ഒന്നിന് രാം നവമി ദിനത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ചടങ്ങിലാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.

ന്യൂജേഴ്‌സി സ്റ്റേറ്റ് സെനറ്റര്‍ സാം തോംപ്‌സണ്‍, ഓള്‍ഡ് ബ്രിഡജ് ടൗണ്‍ഷിപ്പ് കൗണ്‍സിലര്‍ ഡെബ്ബി വാക്കര്‍ അസംബ്ലി അംഗങ്ങളായ ഉപേന്ദ്ര ചിവുക്കുള, മുന്‍ സ്റ്റേറ്റ് ഹെല്‍ത്ത് കമ്മീഷണര്‍ ഡോ.പൂനം അലൈഗ്, ഓള്‍ഡ് ബ്രിഡ്ജ് കൗണ്‍സില്‍ അംഗം റിച്ചാര്‍ഡ് ഗ്രീന്‍, കൗണ്‍സിലര്‍ ഡെബ്ബി വാക്കര്‍, എഡിസണ്‍ കൗണ്‍സില്‍ അംഗം ഡോ.സുധാംശു പ്രസാദ്, സമുദായ നേതാക്കളായ എച്ച്.ആര്‍.ഷാ, പിയൂഷ് പട്ടേല്‍, രാജീവ് ബാംബ്രി, ഇന്ത്യ അബ്രോഡ് സിഒഒ സുധീര്‍ വൈഷ്ണവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ന്യൂജേഴ്‌സിയില്‍ ഹനുമാന്‍ ക്ഷേത്രം വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക