Image

അര്‍ജുന്‍ കപൂറും മലൈക അരോറയും വിവാഹിതരാകുന്നു

Published on 27 October, 2018
 അര്‍ജുന്‍ കപൂറും മലൈക അരോറയും വിവാഹിതരാകുന്നു


ബോളിവുഡ്‌ സൂപ്പര്‍ താരങ്ങളായ ദീപിക രണ്‍വീര്‍ സിങ്‌ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ തകൃതിയില്‍ നടക്കുമ്‌ബോഴാണ്‌ മറ്റൊരു താര വിവാഹത്തിനു കൂടി ബോളിവുഡ്‌ വേദിയാകുകയാണ്‌. യുവനടന്‍ അര്‍ജുന്‍ കപൂറും നടി മലൈക അറോറയുമാണ്‌ വിവാഹത്തിനായി തയ്യാറെടുക്കുന്നത്‌. ഫിലിം ഫെയര്‍ മാസികയാണ്‌ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.


അര്‍ജുന്‍ കപൂറും മലൈക അറോറയും ബോളിവുഡ്‌ ഗോസിപ്പ്‌ കേളത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഇവരുടെ പ്രണയത്തെ കുറിച്ചും ലീവ്‌ടൂഗദര്‍ റിലേഷനെ കുറിച്ചും പല തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച്‌ പ്രതികരിക്കാന്‍ ഇരു താരങ്ങളും തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നത്‌ ഇവരുടെ വിവാഹത്തിനെ കുറിച്ചാണ്‌.

അര്‍ജുന്‍ കപൂറിന്റേയും നടി മല്ലിക അറോറയുടേയും വിവാഹം അടുത്ത വര്‍ഷം( 2019 ല്‍) നടക്കുമെന്നാണ്‌ ഇപ്പോള്‍ ലഭിക്കുന്ന സൂചന. എന്നാല്‍ വിവാഹത്തെ കുറിച്ച്‌ താരങ്ങളോട്‌ തങ്ങളോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന അടുത്ത വൃത്തങ്ങളെ പ്രതികരിച്ചിട്ടില്ല. 33 കാരനായ അര്‍ജുന്‍ കപൂറും 45 കാരിയായ മല്ലികയും കഴിഞ്ഞ കുറച്ചു നാളുകളായി പ്രണയത്തിലായിരുന്നു. മല്ലികയ്‌ക്ക്‌ ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്‌.


കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡ്‌ ഗോസിപ്പ്‌ കോളങ്ങളില്‍ ഇവരുടെ പേരും ഉയര്‍ന്ന്‌ കേട്ടിരുന്നു. ഗോസിപ്പികള്‍ ശരി വയ്‌ക്കുന്ന രീതിയില്‍ ഇവരെ പല സ്ഥങ്ങളില്‍വെച്ചും ഒരുമിച്ചും കണ്ടിട്ടുമുണ്ടായിരുന്നു. ഈയടയ്‌ക്ക്‌ അര്‍ജുന്‍ കപൂറിന്റെ ഏറ്റവും പുതിയ ചിത്രമായ നമസ്‌ത ഇംഗ്ലണ്ടിന്റെ പ്രമോഷന്റെ ഭാഗമായി ഒരു റിയാലിറ്റി ഷോയില്‍ അതിഥികളായി അര്‍ജുനും നായിക പരിനീതി ചോപ്രേയും എത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക