Image

സണ്ണി വെയ്‌നിന്റെ `ഫ്രഞ്ച്‌ വിപ്ലവം' തമിഴിലേക്ക്‌

Published on 28 October, 2018
സണ്ണി വെയ്‌നിന്റെ `ഫ്രഞ്ച്‌ വിപ്ലവം' തമിഴിലേക്ക്‌

മലയാള സിനിമയില്‍ ഒട്ടേറെ വ്യത്യസ്‌ത കളുമായി മുന്നേറുന്ന ഫ്രഞ്ച്‌ വിപ്ലവം സിനിമ തമിഴിലേക്ക്‌. സമാനമായ മറ്റൊരു രാഷട്രീയ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത സെപ്‌തംബറില്‍ തുടങ്ങും.
ഫ്രഞ്ച്‌ വിപ്ലവം സിനിമയുടെ റിലീസിങ്ങിന്‌ ശേഷം മണിക്കൂറുകള്‍ക്ക്‌ അകമാണ്‌ റീമേക്കിങ്ങിനായി ഫ്രഞ്ച്‌ വിപ്ലവം ടീമിന്റെ അണിയറ പ്രവര്‍ത്തകരെ സമീപിച്ചിരിക്കുന്നത്‌.

വൈറ്റ്‌ ഇന്‍ഫോടെയ്‌മെന്റ്‌ പ്രൈ. ലിമി ന്റെ ബാനറിലാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. 1996 ലെ ചാരായ നിരോധനവുമായി ബന്ധപ്പെട്ട ഫ്രഞ്ച്‌ വിപ്ലവം തമിഴ്‌നാട്ടിലെ മറ്റൊരു സാമൂഹ്യ സാഹചര്യത്തിലാണ്‌ ചിത്രീകരിക്കുന്നത്‌.

90 കളുടെ പശ്ചാത്തിലൊരുങ്ങിയ ഫ്രഞ്ച്‌ വിപ്ലവം ആ കാലത്തെ രാഷ്ട്രീയ സംഭവങ്ങളും അത്‌ ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളുമാണ്‌ അവതരിപ്പിക്കുന്നത്‌. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ സണ്ണി വെയ്‌നാണ്‌.

ലിജോ ജോസ്‌ പെല്ലിശേരി ചിത്രം ഈ മയൗ വിലെ നായിക ആര്യയാണ്‌ ഈ സിനിമയിലും നായികയായെത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക