Image

വക്കീല്‍ ചിത്രത്തിന്‌ പിന്നാലെ വടക്കന്‍സെല്‍ഫി സംവിധായകന്റെ ബിഗ്‌ ബജറ്റ്‌ ചിത്രത്തിലും നായകനായി ദിലീപ്‌

Published on 29 October, 2018
വക്കീല്‍  ചിത്രത്തിന്‌ പിന്നാലെ  വടക്കന്‍സെല്‍ഫി സംവിധായകന്റെ ബിഗ്‌ ബജറ്റ്‌  ചിത്രത്തിലും   നായകനായി ദിലീപ്‌


ബി . ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്‌ പിന്നാലെ വടക്കന്‍ സെല്‍ഫി സംവിധായകന്റെ ചിത്രത്തിലും നായകനായി ദിലീപ്‌. ജി പ്രജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ്‌ ബജറ്റ്‌ ചിത്രത്തിലാണ്‌ ദിലീപ്‌ നായകനായെത്തുന്നത്‌. തോട്ടുപുറം ഫിലിംസിന്റെ ബാനറില്‍ എബി തോട്ടുപുറം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്‌ അഭിലാഷ്‌ പിള്ളയും ടി എന്‍ സുരാജും ചേര്‍ന്നാണ്‌. നിര്‍മ്മാണ നിര്‍വ്വഹണം നോബിള്‍ ജേക്കബ്‌.

അതേസമയം, ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ്‌ ദിലീപ്‌ എത്തുക. പാസഞ്ചര്‍ എന്ന ചിത്രത്തിന്‌ ശേഷം ദിലീപ്‌ വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ്‌ ഇത്‌.

ദിലീപ്‌ ബി ഉണ്ണികൃഷ്‌ണന്‍ കൂട്ടുകെട്ടില്‍ പിറക്കാന്‍ പോകുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌. വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‌ ശേഷം ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ കോടതിസമക്ഷം ബാലന്‍ വക്കീല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക