Image

പാരമ്പര്യത്തിന്റെയല്ല, പരിവര്‍ത്തനത്തിന്റെ പരുന്താണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നത്. (എസ്.ശാരദക്കുട്ടി )

എസ്.ശാരദക്കുട്ടി Published on 29 October, 2018
പാരമ്പര്യത്തിന്റെയല്ല, പരിവര്‍ത്തനത്തിന്റെ പരുന്താണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നത്. (എസ്.ശാരദക്കുട്ടി )
സത്യത്തില്‍ എനിക്കു തോന്നുന്നത് വലിയ പ്രളയം വന്നത് ഈയൊരു ആന്തരിക പുനര്‍നിര്‍മ്മാണത്തിനു വേണ്ടിത്തന്നെയായിരുന്നു എന്നാണ്. ബാഹ്യ ശുദ്ധീകരണം നല്‍കിയ വലുതായ ഊര്‍ജ്ജമാണ് നാമിപ്പോള്‍ ആന്തരിക ശുചീകരണത്തിനായി വിനിയോഗിക്കുന്നത്. സമൂഹം പഴഞ്ചനും വ്യക്തി പുരോഗമനേച്ഛുവും ആയിരിക്കുമ്പോള്‍ അവിടെ സംഘട്ടനം നടക്കും. പ്രകൃതി അവിടെ വ്യക്തിയുടെ ഭാഗത്തായിരിക്കുമെന്ന് വി.ടി.ഭട്ടതിരിപ്പാട് എഴുതിയിട്ടുണ്ട്. എത്ര സത്യം.

പ്രളയത്തില്‍ പ്രകൃതി ഇളക്കി മറിച്ചിട്ടയിടത്ത് അവശേഷിക്കുന്ന കട്ടി കൂടിയ ചില മാലിന്യങ്ങളുണ്ട്. അവയാണിപ്പോള്‍ തുടച്ചു നീക്കുവാന്‍ നാം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

'വിശ്വം ചമയ്ക്കുമുടനേയതു കാത്തഴിക്കും
വിശ്വൈകനാഥനുടെ കളിപ്പുരയെന്ന പോലെ'

അറുപത്തിനാല് അനാചാരങ്ങളുടെ വിളനിലമെന്ന് കേരളത്തിനൊരു വിളിപ്പേരുണ്ടായിരുന്നു.അതു പല രൂപത്തില്‍ തിരികെ വന്നുകൊണ്ടിരുന്ന ആപത്ഘട്ടത്തിലാകാം പ്രകൃതി അതിന്റെ ആസൂത്രിത പദ്ധതി നടപ്പിലാക്കിയത്.. അലസരെല്ലാം ഉണര്‍ന്നു. ജാഗരൂകരായി.. യഥാര്‍ഥ ശുചീകരണ പ്രക്രിയ തുടരുകയാണ് നാം.
ഇളകിയ പല്ലു പോലെ ആടിക്കളിക്കുന്നവയെല്ലാം ഈ ശുചീകരണത്തിനിടയില്‍ പറിച്ചു മാറ്റപ്പെടും. കേടുവന്ന നാഴികമണി വീണ്ടും നോക്കിയിരുന്ന് സമയം കണക്കാക്കുന്നവര്‍ തങ്ങളുടെ ബുദ്ധിശൂന്യത തിരിച്ചറിയുക തന്നെ ചെയ്യും. ഏതു മാറ്റത്തിന്റെയും സന്ധിഘട്ടങ്ങളിലുണ്ടാകുന്ന സ്വാഭാവിക സംഘര്‍ഷങ്ങള്‍ മാത്രമാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

ശാന്തിയും സമാധാനവും കൈവന്നപ്പോഴൊക്കെ, അതിനു കാരണമായിത്തീര്‍ന്ന കലാപങ്ങളെ കൃതജ്ഞതയോടെ സ്മരിച്ചിട്ടുണ്ട് പില്‍ക്കാലസമൂഹം. ചിട്ടപ്പെടുത്തിയ പുതിയ ഒരു ജീവിതരീതിക്കുവേണ്ടിയുള്ള സമൂഹത്തിന്റെ കുതറലാണ് നാമിപ്പോള്‍ കാണുന്നത്.

ചരിത്രം നാളെ രേഖപ്പെടുത്തി വെക്കാന്‍ പോകുന്ന ചിലതൊക്കെ ഈ സമരങ്ങളില്‍ നിന്നുണ്ടാവുക തന്നെ ചെയ്യും.
പാരമ്പര്യത്തിന്റെയല്ല, പരിവര്‍ത്തനത്തിന്റെ പരുന്താണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നത്. പുരോഗമനേഛുക്കള്‍ നടത്തിയ പോരാട്ടങ്ങള്‍ പരാജയപ്പെടാറില്ല.

' ഈ രാജ്യം മനുഷ്യരുടേതാണ്. ദേവന്മാരുടേതല്ല. രാഷ്ട്രത്തിന്റെ പൊതുമുതല്‍ മനുഷ്യാഭിവൃദ്ധിക്കായി വിനിയോഗിക്കപ്പെടാനുള്ളതാണ്. അദൃശ്യ ലോകത്തിലെ സങ്കല്‍പദേവതകളുടെ പ്രീതിക്കായി ദുര്‍വ്യയം ചെയ്യാനുള്ളതല്ല. വിദ്യാഭ്യാസം, ആരോഗ്യം, ഐശ്വര്യം എന്നീ ഉപാധികളിലൂടെ ജനതയെ മഹത്വത്തിലേക്കുയര്‍ത്തുവാന്‍ ഇവിടുത്തെ ധനശക്തിയും പ്രവര്‍ത്തനശേഷിയും തിരിച്ചുവിടുക എന്നതാണ് രാഷ്ട്രീയ ലക്ഷൃം'' (വി.ടി.ഭട്ടതിരിപ്പാട്)

പാരമ്പര്യത്തിന്റെയല്ല, പരിവര്‍ത്തനത്തിന്റെ പരുന്താണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നത്. (എസ്.ശാരദക്കുട്ടി )
Join WhatsApp News
Philip 2018-10-29 09:58:57
ശബരിമലയ്ക്കു അടുത്ത് സ്ത്രീകൾക്കായി പുതിയ അയ്യപ്പ ക്ഷേത്രം പണിയുവാൻ സുരേഷ് ഗോപി തുടങ്ങുന്നു .. അവിടെത്തെ പ്രതിഷ്ഠയായ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി ആകില്ലത്രേ... ഇവന്മാരെ കൊണ്ട് തോറ്റു ... വിദ്യാഭ്യാസവും വിവരവും ഉണ്ട് എന്ന് പറയുതുന്നവർ പോലും ഇവന്റെ ഒക്കെ പുറകെ നടക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു...സ്വന്ത നേട്ടത്തിന് വേണ്ടി ഏതു കളിയും കളിക്കുന്ന ഈ കൂട്ടരേ എന്ന് ജനം തിരിച്ചറിയും..? താന്ത്രിമാരും, സന്യാസിമാരും രാജാക്കന്മാരും ,  മെത്രാൻ മാറും ഇടയന്മാരും ..അവരെ തങ്ങുന്ന കുറെ നേതാക്കളും..കുഞ്ഞാടുകളും . ദൈവത്തിന്റെ സ്വന്തം നാട് ...
JOHN 2018-10-29 16:49:24
സുരേഷ് കോവി, ഒരു ലോക തോൽവി ആണല്ലോ അയ്യപ്പ. ഇവനൊക്കെ എം പി സ്ഥാനം കൊടുത്ത ബി ജെ പി ക്കു ഇത് തന്നെ വരണം. അടുത്ത ജന്മത്തിൽ ഒരു നമ്പൂതിതിരി ആയി ജനിക്കാൻ നടക്കുന്ന ഇദ്ദേഹത്തിന്റെ തലയിൽ എന്താണാവോ ? ഈ ജാതി മൊതലുകളെ ഇനി അമേരിക്കയിൽ കൊണ്ട് വന്നു എഴുന്നള്ളിക്കുന്നത് എന്നാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക