Image

ടൊവീനോയുമായി അല്‍പം ഗ്യാപ് വേണം: ആരാധകന്റെ കമന്റിന് അനുവിന്റെ വക കിടിലന്‍ മറുപടി

Published on 29 October, 2018
ടൊവീനോയുമായി അല്‍പം ഗ്യാപ് വേണം: ആരാധകന്റെ കമന്റിന് അനുവിന്റെ വക കിടിലന്‍ മറുപടി
ടൊവീനോയ്‌ക്കൊപ്പം ചേര്‍ന്നു നില്‍ക്കുമ്പോള്‍ അല്‍പം അകലം പാലിക്കണമെന്നു പറഞ്ഞ ആരാധകന് അനു സിത്താര നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എന്നാല്‍ താനത് വെറുതേ കോമഡിക്ക് ചെയ്തതാണെന്നും അതിത്രത്തോളം വൈറലാകുമെന്നു വിചാരിച്ചില്ലെന്നും അനു സിത്താര പറഞ്ഞു.

" ആ കമന്റ് ഇത്രയും ശ്രദ്ധ നേടുമെന്ന് വിചാരിച്ചില്ല. അപ്പോള്‍ മനസില്‍ തോന്നിയതാണ്. ഉടനേ തെന്നെ ഇത്രയും ഗ്യാപ് പോരേ ചേട്ടാ എന്നു ചോദിച്ചുകൊണ്ട് ആ ഫോട്ടോയും ചേര്‍ത്ത് മറുപടി കൊടുത്തു. വെറുതേ ഒരു കോമഡിക്ക് ചെയ്തതാണ്. ' അനു പറഞ്ഞു.

"ട്രോളന്‍മാരെ തനിക്ക് ഇഷ്ടമാണ്. ട്രോളുകള്‍ താന്‍ ആസ്വദിക്കുകയും ചെയ്യാറുണ്ട്. അനു സിത്താര എന്ന പേര് കുറച്ച് പേര്‍ക്കെങ്കിലും പരിചയമായത് ട്രോളുകള്‍ വരാന്‍ തുടങ്ങിയതിനു ശേഷമാണ്. ഹാപ്പി വെഡ്ഢിങ്ങ് ഇറങ്ങിയ സമയത്ത് എന്നെ തേപ്പുപെട്ടി എന്നൊക്കെ വിളിച്ചു കളിയാക്കി ട്രോളുകള്‍ വരുമായിരുന്നു. തേപ്പുപെട്ടിയുടെ പടവും എന്റെ പേരും ചേര്‍ത്തായിരുന്നു ട്രോളുകള്‍. അയണ്‍ബോക്‌സും എന്റെ ഫോട്ടോയും ചേര്‍ത്തുള്ള ട്രോള്‍ ഞാന്‍ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്.' അനു സിത്താര പറഞ്ഞു.

ടൊവീനോ നായകനാകന്ന ഒരു കുപ്രസിദ്ധ പയ്യനില്‍ അനു സിത്താരയാണ് നായിക. ഒരിടവേളയ്ക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴ് നടി ശരണ്യ പൊന്‍വര്‍ണ്ണന്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വക്കീല്‍ കഥാപാത്രങ്ങളായി നെടുമുടി വേണുവും നിമിഷ സജയനും എത്തുന്നു. ശ്വേതാ മേനോന്‍, സുധീര്‍ കരമന എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജീവന്‍ ജോബ് തോമസിന്റേതാണ് തിരക്കഥ. ചിത്രം നവംബര്‍ ഒമ്പതിന് റിലീസ് ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക