Image

സര്‍ക്കാര്‍ വാദത്തിന്‌ ഹൈക്കോടതിയുടെ അംഗീകാരം; പമ്പയിലേക്ക്‌ സ്വകാര്യ ബസുകള്‍ വേണമെന്ന ഹര്‍ജി തള്ളി

Published on 01 November, 2018
 സര്‍ക്കാര്‍ വാദത്തിന്‌ ഹൈക്കോടതിയുടെ അംഗീകാരം; പമ്പയിലേക്ക്‌  സ്വകാര്യ ബസുകള്‍ വേണമെന്ന ഹര്‍ജി തള്ളി
കൊച്ചി: പമ്പയിലേക്ക്‌ കൂടുതല്‍ വാഹനങ്ങള്‍ വേണമെന്ന ഹര്‍ജി അംഗീകരിക്കാനാകില്ലെന്നും തള്ളുകയാണെന്നും ഹൈക്കോടതി.

പമ്പയിലേക്ക്‌ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള സ്വകാര്യ ബസുകള്‍ക്കു കൂടി അനുമതി നല്‍കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ്‌ കോടതി പരാമര്‍ശം.

നിലയ്‌ക്കല്‍ ആണ്‌ ബേസ്‌ ക്യാമ്‌ബ്‌. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ്‌ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

പമ്പയിലേക്ക്‌ കൂടുതല്‍ വാഹനങ്ങള്‍ വേണ്ടെന്ന്‌ സര്‍ക്കാര്‍ നിശ്ചയിച്ചത്‌ ശബരിമലയെ സംരക്ഷിക്കാന്‍ ആണ്‌. ഇപ്പോഴത്തെ നിലയില്‍ ഹര്‍ജി അംഗീകരിക്കാനാക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കെഎസ്‌ആര്‍ടിസിക്ക്‌ പമ്പ  വരെ പോകാമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ ബസുകള്‍ക്കും പമ്പ  വരെ പോകാമെന്ന്‌ ഹര്‍ജിക്കാര്‍ വാദിച്ചു.

എന്നാല്‍ ശബരിമല മാസ്റ്റര്‍പ്ലാന്‍ പ്രകാരം നിലയ്‌ക്കല്‍ വരെ മാത്രമേ ബസ്‌ വരാന്‍ സാധിക്കു എന്ന്‌ ദേവസ്വം ബോര്‍ഡും വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക