Image

ഇലക്ഷനിലെ മലയാളികള്‍: പുത്തന്‍ ആശയങ്ങളും യുവത്വത്തിന്റെ പ്രസരിപ്പുമായി കെ.പി. ജോര്‍ജ്

Published on 01 November, 2018
ഇലക്ഷനിലെ മലയാളികള്‍: പുത്തന്‍ ആശയങ്ങളും യുവത്വത്തിന്റെ പ്രസരിപ്പുമായി കെ.പി. ജോര്‍ജ്
ഹൂസ്റ്റണ്‍: ടെക്സസിലെ പത്താമത്തെ വലിയ കൗണ്ടിയായ ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടി ജഡ്ജ് ആയികെ.പി. ജോര്‍ജ് മത്സരിക്കുന്നു. ജഡ്ജ് എന്നാണു പേരെങ്കിലും ജൂഡിഷ്യല്‍ അധികാരങ്ങളില്ല. പകരം കൗണ്ടിയുടെ തലവന്‍ എന്ന നിലയില്‍ എക്സിക്യൂട്ടിവ് അധികാരങ്ങളാണു ജഡ്ജിനുള്ളത്.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോര്‍ജ് റിപ്പബ്ലിക്കനും നിലവിലുള്ള ജഡ്ജുമായ റോബര്‍ട്ട് ഹെര്‍ബെര്‍ട്ടിനെയാണ്നേരിടുക. 2003-ല്‍ തെരെഞ്ഞെടുക്കപ്പെട്ട ഹെര്‍ബെര്‍ട്ട്, ഹാര്‍വി ദുരന്തകാലത്ത് കാര്യമായ രക്ഷാപ്രവര്‍ത്തനത്തനം നടത്തുകയോ മുന്‍ കരുതല്‍ എടുക്കുകയോ ചെയ്യുന്നതില്‍ പരാജയപ്പെട്ടു എന്നു വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. കൗണ്ടിയില്‍ മൂന്നു ലക്ഷം വോട്ടര്‍മാരുള്ള കാലത്താണു അദ്ധേഹം തെരെഞ്ഞെടുക്കപ്പെട്ടത്. ഇപോള്‍ അത് 7 ലക്ഷം കവിഞ്ഞു. അതില്‍ നല്ല പങ്ക് ഇന്ത്യാക്കാരും മറ്റു ഏഷ്യന്‍ വിഭാഗങ്ങളുമാണു. അമേരിക്കയിലെ തന്നെ ഏറ്റവും വൈവിധ്യമാര്‍ന്ന ജനസംഖ്യയുള്ള കൗണ്ടിയാണിത്.

വ്യക്തമായ നയപരിപാടികളോടെയാണു മസര രംഗത്തേക്കു വരുന്നതെന്നു ഫോര്‍ട്ട്ബെന്‍ഡ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ടിന്റെ (ഐ.എസ്.ഡി) ട്രസ്റ്റി ആയി രണ്ടാം വട്ടവും തെരെഞ്ഞെടുക്കപ്പെട്ട ജോര്‍ജ് പറഞ്ഞു. ട്രസ്റ്റി എന്ന നിലയില്‍ 2020 വരെ കാലാവധിയുണ്ട്.

ദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ തയ്യറെടുപ്പുകള്‍, സാമ്പത്തിക രംഗത്ത് അച്ചടക്കം, സുതാര്യത തുടങ്ങിയവ ജോര്‍ജ് ഉറപ്പു നല്‍കുന്നു. ജനസംഖ്യയിലെ വൈവിധ്യത്തെ പ്രതിനിധീകരിക്കും.

സ്‌കൂള്‍ ബോര്‍ഡ് തെരെഞ്ഞെടുപ്പില്‍ 63.72 ശതമാനം വോട്ട്‌ജോര്‍ജിനു ലഭിച്ചു.

മൂന്നു വര്‍ഷം മുമ്പ് ആദ്യം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഏഴംഗ സ്‌കൂള്‍ ബോര്‍ഡ് ഗവേണിംഗ് ബോഡിയില്‍ എത്തുന്ന ആദ്യ മലയാളിയായിരുന്നു. മുക്കാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ ഡിസ്ട്രിക്ടിനു കീഴില്‍ 76 കാമ്പസുകളുണ്ട്. പതിനായിരത്തിലധികം ജീവനക്കാരുള്ള സ്‌കൂള്‍ ഡിസ്ട്രിക്ട് സൗത്ത് വെസ്റ്റ് ഹൂസ്റ്റണിലെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ്. ബജറ്റ് 594 മില്യണ്‍ ഡോളറിന്റേതാണ്.
2012-ല്‍ ജോര്‍ജ് കോണ്‍ഗ്രസിലേക്കുള പ്രൈമറിയില്‍ 105 വോട്ടിനാനൂ പരാജയപ്പെട്ടത്. രാഷ്ട്രീയ രംഗത്തു സജീവമായുള്ളതിനാല്‍ മുഖ്യധാരയിലും ജോര്‍ജ് അറിയപ്പെടുന്നു.

പത്തനംതിട്ട സ്വദേശിയായ ജോര്‍ജ് 1993 ലാണ് അമേരിക്കയില്‍ എത്തിയത്. 1999 മുതല്‍ ഹൂസ്റ്റണ്‍ നിവാസി. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് ഷുഗര്‍ലാന്‍ഡ് റോട്ടറി ക്ലബ്, ഫോര്‍ട്ട് ബെന്‍ഡ് ചേംബര്‍ ഓഫ് കോമേഴ്സ് എന്നിവയില്‍ പ്രവര്‍ത്തിച്ചു. സ്റ്റേറ്റ് റെപ്രസന്റേറ്റീവ് റിക് മില്ലറുടെ പോളിസി ആന്‍ഡ് അഫയേഴ്സ് കമ്മിറ്റി അംഗമായിരുന്നു. ഫോര്‍ട്ട് ബെന്‍ഡ് ഐ.എസ്.ഡി പേരന്റ്സ് അഡൈ്വസറി ടീമില്‍ അംഗമായ ജോര്‍ജ് 2013 ല്‍ സ്ഥാപിതമായ ഹൈടവര്‍ ഹൈസ്‌കൂള്‍ അക്കാഡമീസ് ബൂസ്റ്റര്‍ ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റാണ്.

ഭാര്യ ഷീബ ഫോര്‍ട്ട്ബെന്‍ഡ് ഐ.എസ്.ഡി സിസ്റ്റത്തില്‍ തന്നെ അധ്യാപികയാണ്. മക്കള്‍: രോഹിത്, ഹെലന്‍, സ്നേഹ.
ഇലക്ഷനിലെ മലയാളികള്‍: പുത്തന്‍ ആശയങ്ങളും യുവത്വത്തിന്റെ പ്രസരിപ്പുമായി കെ.പി. ജോര്‍ജ്
Julie Mathew, Preston Kulkarni, KP George
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക