Image

ഇലക്ഷനിലെ മലയാളികള്‍: കൗണ്ടി കോര്‍ട്ടില്‍ മാറ്റങ്ങള്‍ ലക്ഷ്യമിട്ട്അറ്റോര്‍ണി ജൂലി മാത്യു

Published on 01 November, 2018
ഇലക്ഷനിലെ മലയാളികള്‍: കൗണ്ടി കോര്‍ട്ടില്‍ മാറ്റങ്ങള്‍ ലക്ഷ്യമിട്ട്അറ്റോര്‍ണി ജൂലി മാത്യു
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഫോര്‍ട്ട് ബെന്റ് കൗണ്ടി കോര്‍ട്ട് (ലൊ നമ്പര്‍ 3) ജഡ്ജി സ്ഥാനത്തേക്ക് മലയാളിയായ അറ്റോര്‍ണി ജൂലി മാത്യു മത്സരിക്കുന്നു.

കൗണ്ടി കോര്‍ട്ടിലെ നിലവിലുള്ള ഏക വനിതാ ജഡ്ജി വിരമിക്കുന്ന ഒഴിവിലേക്കാണ് ജൂലി മത്സരിക്കുന്നത്. 

ഷുഗര്‍ലാന്റില്‍ നിന്നുള്ള ജൂലി 1980 ല്‍ അമേരിക്കയില്‍ എത്തി. ഫിലഡല്‍ഫിയായില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച്, പെന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഡെലവെയര്‍ ലോ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും നിയമ ബിരുദമെടുത്ത ശേഷമാണ് ടെക്സസിലേക്ക്താമസം മാറ്റിയത്. 2002 മുതല്‍ ഫോര്‍ട്ട്ബെന്റ് കൗണ്ടിയില്‍ ഭര്‍ത്താവ് മാത്യു, മൂന്ന് കുട്ടികള്‍ എന്നിവരോടൊപ്പം താമസിക്കുന്നു.

ഇപ്പോള്‍ കൗണ്ടി കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ജൂലി ഹൂസ്റ്റണ്‍ സാമൂഹ്യ സാംസ്‌കാരിക വേദികളിലെ സജ്ജീവ സാന്നിധ്യമാണ്. പ്രാദേശിക ഗവണ്‍മെന്റ് ബോഡികളില്‍ പ്രവര്‍ത്തിക്കുന്നതാണ് ജനങ്ങളുടെ വികാരങ്ങള്‍ മനസിലാക്കുന്നതിനും അതിനു പരിഹാരം കണ്ടെത്തുന്നതിനും ഏറ്റവും ഉചിതമായ വേദിയെന്ന തിരിച്ചറിവാണ് ജൂലിയെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നയിച്ചത്.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ സ്റ്റുഡന്റ് ഗവണ്‍മെന്റില്‍ പ്രവര്‍ത്തിച്ചുനേതൃത്വ പാടവം തെളിയിച്ച ജൂലിയുടെ വിജയത്തിനായി പ്രവാസി മലയാളി സമൂഹം ഒറ്റകെട്ടായി രംഗത്തിറങ്ങി.

ജൂലി മാത്യു വലിയ ശുഭ പ്രതീക്ഷയിലാണ്. കഴിഞ്ഞ 15 വര്‍ഷമായി അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുന്ന ജൂലി ഇന്ത്യക്കാരുടെ പ്രത്യേകിച്ചു മലയാളീ വോട്ടര്‍മാരില്‍ വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്. കൗണ്ടി കോര്‍ട്ടില്‍ സമൂലമായ മാറ്റം കൊണ്ടുവരുന്നതിനും ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യം ഉണ്ടാകേണ്ടതിന്റെയും അനിവാര്യത്തെപ്പറ്റിയും ജൂലി എടുത്തു പറഞ്ഞു

ഇലക്ഷനിലെ മലയാളികള്‍: കൗണ്ടി കോര്‍ട്ടില്‍ മാറ്റങ്ങള്‍ ലക്ഷ്യമിട്ട്അറ്റോര്‍ണി ജൂലി മാത്യു ഇലക്ഷനിലെ മലയാളികള്‍: കൗണ്ടി കോര്‍ട്ടില്‍ മാറ്റങ്ങള്‍ ലക്ഷ്യമിട്ട്അറ്റോര്‍ണി ജൂലി മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക