Image

ഇലക്ഷനിലെ മലയാളികള്‍: രാജ്യത്തിന്റെ പിന്നോക്കം പോകലിനെതിരെ പോരാടാനുറച്ച് കെവിന്‍ തോമസ്

Published on 01 November, 2018
ഇലക്ഷനിലെ മലയാളികള്‍: രാജ്യത്തിന്റെ പിന്നോക്കം പോകലിനെതിരെ പോരാടാനുറച്ച് കെവിന്‍ തോമസ്
ന്യൂയോര്‍ക്ക്: ന്യു യോര്‍ക് സ്റ്റേറ്റ് സെനറ്റിലേക്കു ഡെമോക്രാറ്റിക് പാര്‍ട്ടി എന്‍ഡോഴ്സ് ചെയ്ത കെവിന്‍ തോമസ്, വിജയത്തിന്റെ തൊട്ടടുത്ത് എന്ന് പാര്‍ട്ടി വക്താക്കള്‍ കരുതുന്നു.

ലോംഗ് ഐലന്‍ഡ്ഡിസ്ട്രിക്റ്റ് 6-ല്‍ നിന്നു കെവിന്‍ വിജയിച്ചാല്‍ അത് സൗത്ത് ഏഷ്യന്‍ സമൂഹത്തിന്റെ ആദ്യ സ്റ്റേറ്റ് സെനറ്റ് വിജയം കൂടി ആയിരിക്കും.

ബെത്ത്പേജ്, ഈസറ്റ് മെഡൊ, ഫാര്‍മിംഗ്ഡെല്‍, ഫ്രാങ്ക്ലിന്‍ സ്‌ക്വയര്‍, ഗാര്‍ഡന്‍ സിറ്റി, ഹെമ്പ്സ്റ്റെഡ് തുടങ്ങി ഇന്ത്യാക്കാര്‍ ഏറെയുള്ള ഡിസ്ട്രിക്റ്റാണിത്. വോട്ടര്‍മാരെ നേരിട്ടു കണ്ട് പിന്തുണ തേടുന്ന കെവിന്റെ ലാളിത്യവും സൗഹ്രുദവും പൊതുവേ ജനത്തെ ആകര്‍ഷിക്കുന്നു.

നിലവിലുള്ള റിപ്പബ്ലിക്കനായ സെനറ്റര്‍ കെമ്പ് ഹാനന്‍ (72) 29 വര്‍ഷമായി ഇവിടത്തെ സെനറ്ററാണ്. അതിനു മുന്‍പ് 13 വര്‍ഷം അസംബ്ലിമാനായിരുന്നു.

2016-ലെ ഇലക്ഷനില്‍ ഡെമോക്രാറ്റ് റയന്‍ ക്രോണിനെ 5446 ശതമാനത്തിനാണു ഹാനന്‍ തോല്പിച്ചത്. ഇപ്പോള്‍ രാഷ്ട്രീയ കാലാവസഥ മാറി. ഹാനന്‍യുവത്വത്തിനു വഴി മാറേണ്ട സമയമായി എന്നും വോട്ടര്‍മാരെ കരുതുന്നു.

33 വയ്സ് മാത്രമുള്ള പാവങ്ങളുടെ അഭിഭാഷകനായ കെവിന്റെ വരവ് ഡിസ്ട്രിക്ടില്‍ മാറ്റം വരുത്തിയേക്കും.

ന്യൂയോര്‍ക്കിലെ രണ്ടാം കോണ്‍ഗ്രസ് ഡിസ്ട്രിക്ടില്‍ (ലോംഗ്ഐലന്റില്‍) നിന്നു പീറ്റര്‍ കിംഗിനെതിരേ കോണ്‍ഗ്രസിലേക്ക് മത്സരിക്കാനായിരുന്നു നേരത്തെ കെവിന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് പാര്‍ട്ടി നിര്‍ദേശ പ്രകാരം അത് സ്റ്റേറ്റ് സെനറ്റിലേക്കാക്കി.

ഒരു ദശാബ്ദത്തിലേറെയായി ബ്രോങ്ക്സില്‍ പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അറ്റോര്‍ണിയാണ് കെവിന്‍.താന്‍ എന്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവോ അതിനെയെല്ലാം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേല്‍ക്കൈയുള്ള കോണ്‍ഗ്രസ് ചെയ്യുന്നത്. അതിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സ്ഥാനാര്‍ത്ഥിത്വമെന്നു കെവിന്‍ പറയുന്നു

ചില ഉദാഹരണങ്ങള്‍ മുപ്പത്തിമൂന്നുകാരനായ കെവിന്‍ ചൂണ്ടിക്കാട്ടുന്നു. പാവങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് സ്റ്റുഡന്റ് ലോണ്‍ സമ്പ്രദായം കൊണ്ടുവന്നത്. ഇന്നിപ്പോള്‍ കൂടുതല്‍ പേരെ പാവങ്ങളാക്കാന്‍ സ്റ്റുഡന്റ് ലോണ്‍ വഴിയൊരുക്കുന്നു. ആ കടക്കെണിയില്‍ നിന്നു ഒരിക്കലും മോചനം കിട്ടാത്ത പലിശ നിരക്കും മറ്റുമാണ്. കടക്കാരെ പിഴിയുന്ന സ്റ്റുഡന്റ് ലോണ്‍ സ്ഥാപനങ്ങള്‍ക്കെതിരേ കെവിന്‍ നിയമ പോരാട്ടം നടത്തുന്നു

മറ്റൊന്ന് ബാങ്കുകളാണ്. ഒബാമ ബാങ്കുകള്‍ക്കു മേല്‍ കടിഞ്ഞാണിട്ടു. എന്നാല്‍ ആ നിയന്ത്രണങ്ങളൊക്കെ പ്രസിഡന്റ് ട്രമ്പ് നീക്കം ചെയ്തു. ഇപ്പോള്‍ പണ്ടു ചെയ്തിരുന്ന പോലെ തോന്നിയ പോലുള്ള 'റിസ്‌കി ബിസിനസ്' നടത്താന്‍ ബാങ്കുകള്‍ക്ക് തടസ്സമില്ല. അതു തുടരുമ്പോള്‍ അഞ്ചോ, ആറോ വര്‍ഷത്തിനുള്ളില്‍ വീണ്ടും ബാങ്കിംഗ് രംഗത്തു തകര്‍ച്ച പ്രതീക്ഷിക്കാം. സമ്പദ് രംഗത്തെ തകര്‍ച്ച എല്ലാവരുടേയും ജീവിത നിലവാരത്തെ (ക്വാളിറ്റി ഓഫ് ലൈഫ്) തകര്‍ക്കും.

പ്രസിഡന്റ് ട്രമ്പ് കൊണ്ടുവന്ന ടാക്സ് പരിഷ്‌കരണം പാവങ്ങള്‍ക്ക് ദോഷമേ വരുത്തൂ. അതേസമയം പണക്കാരെ കൂടുതല്‍ പണക്കാരാക്കും. റഷ്യന്‍ അന്വേഷണത്തെപ്പറ്റിയുള്ള വാര്‍ത്തകളൊക്കെയാണ് നാം കാണുന്നതെങ്കിലും പിന്നണിയില്‍ ഒബാമയുടെ നല്ല നിയമങ്ങളൊക്കെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യം വര്‍ദ്ധിക്കുന്നു. വീടില്ലാത്തവര്‍ കൂടുന്നു. ഫുഡ് സ്റ്റാമ്പിനും മറ്റും കിട്ടിയിരുന്ന തുക വെട്ടിക്കുറയ്ക്കുന്നു.

രണ്ടു പതിറ്റാണ്ടു മുന്‍പ് താന്‍ വന്നപ്പോഴുള്ള അമേരിക്കയല്ല ഇന്ന്. ഇപ്പോള്‍ ഒരു ജോലി ലഭിക്കുക വിഷമകരമായി. ഉയര്‍ന്ന ബിരുദം നേടിയിട്ടും ജോലി കിട്ടാതെ ചെറുപ്പക്കാര്‍ വലയുന്നു. ഒബാമ കെയര്‍ പരിഷ്‌കരണത്തിനു പകരം അതില്ലാതാക്കന്‍ ശ്രമിക്കുന്നു.

ഉള്ളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് റോമാ സാമ്രാജ്യം തകര്‍ത്തത്. അതേ അവസ്ഥ തന്നെയാണ് ഇവിടെയും. അതിനാല്‍ നാം എന്തെങ്കിലും ചെയ്തേ പറ്റൂ.

ഈ തിരിച്ചറിവാണ് തന്നെ ഇലക്ഷന്‍ രംഗത്തെത്തിച്ചത് പത്താം വയസ്സില്‍ അമേരിക്കയിലെത്തിയ കെവിന്‍ പറയുന്നു. താനൊരു രാഷ്ട്രീയക്കാരനല്ല. പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ്.

പ്രസിഡന്റ് ക്ലിന്റന്റെ ഇലക്ഷന്‍ പ്രചാരണത്തിനു നേതൃത്വം കൊടുത്തവരിലൊരാളായ റിബേക്ക വാള്‍ഡോഫിന്റെ നേതൃത്വത്തില്‍ കാംപയിന്‍ കമ്മിറ്റി സജീവമാണ്.

ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പലതവണ കെവിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് എഴുതിയിട്ടുണ്ട്. യു.എസ്. കമ്മീഷന്‍ ഓണ്‍ സിവില്‍ റൈറ്റ്സിന്റെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അഡൈ്വസറി കമ്മിറ്റി അംഗമാണ് കെവിന്‍. ഈ സ്ഥാനം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്.

കൂടുതല്‍ ജോലി സാധ്യത ഉറപ്പാക്കുക, ഒബാമ കെയര്‍ പരിഷ്‌കരിച്ച് നിലനിര്‍ത്തുക, സോഷ്യല്‍ സെക്യൂരിറ്റിമെഡികെയര്‍ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുക, മിഡില്‍ ക്ലാസിനു നികുതി ഇളവ് ലഭ്യമാക്കുക, ക്ലീന്‍ എനര്‍ജി പ്രോത്സാഹിപ്പിക്കുക, ലോംഗ് ഐലന്റ് റെയില്‍ റോഡ് നന്നായി സംരക്ഷിക്കുക. എം.എസ്-13 അടക്കമുള്ള ഗാംഗുകളെ അടിച്ചമര്‍ത്തുക തുടങ്ങിയവയാണ് കെവിന്റെ വാഗ്ദാനങ്ങള്‍.

റാന്നി സ്വദേശി തോമസ് കാനമൂട്ടിലിന്റെ പുത്രനായ കെവിന്‍ ദൂബൈയിലാണ് ജനിച്ചത്. തിരുവല്ല കൊച്ചുപുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം റേച്ചല്‍ തോമസ് ആണു അമ്മ. ഒരു സഹോദരിയുണ്ട്.

ഭാര്യ റിന്‍സി തോമസ് ഫാര്‍മസിസ്റ്റാണ്. വെണ്‍മണി തറയില്‍ ജോണ്‍സണ്‍ ഗീവര്‍ഗീസിന്റേയും സൂസമ്മയുടേയും പുത്രി.
ഇലക്ഷനിലെ മലയാളികള്‍: രാജ്യത്തിന്റെ പിന്നോക്കം പോകലിനെതിരെ പോരാടാനുറച്ച് കെവിന്‍ തോമസ്
Join WhatsApp News
Boby Varghese 2018-11-02 08:38:04
Hey Kevin Thomas, your ideas are socialistic. Please name a country where socialism succeeded. You support socialism because of your age. When you are young, you are a liberal, otherwise you don't have a heart. When you get older, you will become a conservative, otherwise you don't have a brain. The above lines were uttered by Winston Churchill. 
Capitalism creates wealth. Not everyone will become wealthy. But everyone will get an opportunity. Socialism will not create wealth. It will re-distribute the wealth and finally will run out of other peoples money, as Margaret Thatcher says.
The best example for a socialistic state is Venezuela. Go there and find.
Anthappan 2018-11-02 12:54:53
Ignore him Kevin-  It is fool's loud shout to impress the world. He is a Trump Supporter who doesn't have a brain at all. He is like a parrot; mimicking his crooked master who is worst than  a socialist, communist and a thief.      
Curious 2018-11-02 14:23:32
You look like Castro. Are you ? It is like Trump says Obmacare is good. You guys are confused. Go and vote for Democrats.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക