Image

ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം

Published on 02 November, 2018
ഗൂഗിള്‍ സി ഇ ഒ  സുന്ദര്‍ പിച്ചക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം
ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചക്കെതിരെ കലാപക്കൊടി ഉയര്‍ത്തി കമ്പനിയിലെ ജീവനക്കാര്‍. ലൈംഗിക പീഡന ആരോപണം ഉയര്‍ത്തി കഴിഞ്ഞ ആഴ്‌ച ആന്‍ഡ്രോയ്‌ഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ ഉപജ്ഞാതാവായ ആന്റി റൂബിനെ പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ചാണ്‌ എതിര്‍പ്പ്‌ ഉയര്‍ന്നത്‌.

ഇദ്ദേഹത്തിന്‌ ആനുകൂല്യമായി ഒമ്പത്‌ കോടി ഡോളര്‍ നല്‍കിയാണ്‌ ഗൂഗിള്‍ ഒഴിവാക്കിയിരിക്കുന്നത്‌. ന്യൂ യോര്‍ക്ക്‌ ടൈംസാണ്‌ വാര്‍ത്ത പുറത്തു വിട്ടത്‌. എന്നാല്‍ ലൈംഗിക അതിക്രമങ്ങളുടെ പേരില്‍ പുറത്താകുന്നവര്‍ക്ക്‌ മേലില്‍ ആനുകൂല്യങ്ങള്‍ നല്‍കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്‌.

ഇന്ത്യന്‍ വംശജനായ പിച്ചക്കെതിരെ പ്രതിഷേധം കനക്കാന്‍ ഇതും കാരണമായി.
അതിനിടെ യു എസ്‌ സൈന്യവുമായുള്ള ഒരു പ്രൊജക്ടില്‍ നിന്ന്‌ ഗൂഗിളിനെ ഒഴിവാക്കിയതും തിരിച്ചടിയായി.

പ്രതിഷേധ സൂചകമായി വ്യാഴാഴ്‌ച ലോകമെമ്പാടുമുള്ള ജീവനക്കാര്‍ ഓഫിസ്‌ വിട്ടിറങ്ങി. 50000 സ്ഥിരം ജീവനക്കാരാണ്‌ കമ്പനിക്കുള്ളത്‌.

നേരത്തെ 48 ജീവനക്കാര്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങളുടെ പേരില്‍ ഗൂഗിള്‍ നടപടിയെടുത്തിരുന്നു . ഇതില്‍ ജീവനക്കാര്‍ക്ക്‌ കടുത്ത പ്രതിഷേധമുണ്ട്‌. ഇതേ തുടര്‍ന്നാണ്‌ അവര്‍ ഓഫീസില്‍ നിന്ന്‌ വിട്ടു നിന്നത്‌.

എന്നാല്‍ താന്‍ തന്നെയാണ്‌ കമ്പനിയുടെ സി ഇ ഒ എന്ന്‌ സുന്ദര്‍ പിച്ച വ്യക്തമാക്കി. ജീവനക്കാര്‍ക്ക്‌ വിശാലമാ
യ അഭിപ്രായ സ്വാതന്ത്ര്യമുള്ള കമ്പനിയാണ്‌ ഗൂഗിള്‍.

ജീവനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായം കമ്പനിയുടെ തുറന്ന വേദികളില്‍ വ്യക്തമാക്കാം. പക്ഷെ റഫറണ്ടം നടത്തി നടപടികള്‍ തീരുമാനിക്കാന്‍ കഴിയില്ലെന്ന്‌ സുന്ദര്‍ പിച്ച തുറന്നടിച്ചു. കമ്പനിക്കുള്ളിലെ പ്രശ്‌നങ്ങള്‍ വലിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതായാലൂം സമീപ കാലത്തേ കമ്പനിയുടെ തീരുമാനങ്ങളില്‍ ഗൂഗിള്‍ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു എന്നത്‌ വാസ്‌തവമാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക