Image

'അവര്‍ ഒരു പോണ്‍ താരമല്ല, നിങ്ങള്‍ അതൊക്കെ കാണും, എന്നിട്ട് അവരോട് അനാദരവ് കാട്ടുകയും ചെയ്യും'

Published on 03 November, 2018
'അവര്‍ ഒരു പോണ്‍ താരമല്ല, നിങ്ങള്‍ അതൊക്കെ കാണും, എന്നിട്ട് അവരോട് അനാദരവ് കാട്ടുകയും ചെയ്യും'

തൊണ്ണൂറുകളില്‍ ഇക്കിളിപ്പടങ്ങളിലൂടെ മലയാള സിനിമയുടെ ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച  ഷക്കീലയുടെ ജീവിതം അഭ്രപാളിയിലെത്തുകയാണ്. ഷക്കീല എന്ന് തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നടി റിച്ച ചദ്ദയാണ് ഷക്കീലയായി വേഷമിടുന്നത്.  അഡള്‍ട് സിനിമാതാരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണെന്ന് പറയുകയാണ് റിച്ച. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തില്‍ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കവേയാണ് റിച്ച മനസ് തുറന്നത്. 

'ഒരു അഡള്‍ട് താരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണ്. അഡള്‍ട് വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളുടെ ഭാഗമായ ഒരു അഭിനേത്രിയോട് അനാദരവ് കാണിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.. എന്നിട്ട് ആ ചിത്രങ്ങള്‍ തന്നെ നിങ്ങള്‍ ധാരാളം കാണുകയും ചെയ്യുന്നു. ആ ചിത്രങ്ങള്‍ പണം വാരുകയും ചെയ്യുന്നു. ന്‌നു. എന്ത് കാപട്യമാണിത്. ഇവിടെ ഒരു മാര്‍ക്കറ്റ് ഉള്ളതു കൊണ്ടാണ് അഡള്‍ട് ചിത്രങ്ങള്‍ ഉണ്ടാകുന്നത്'-റിച്ച പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക