Image

ഇരുപത്തിയഞ്ചു വയസുവരെ ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളായിരുന്നു മനസില്‍ എ ആര്‍ റഹ്മാന്‍

Published on 04 November, 2018
ഇരുപത്തിയഞ്ചു വയസുവരെ ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളായിരുന്നു മനസില്‍ എ ആര്‍ റഹ്മാന്‍

ഇരുപത്തിയഞ്ചു വയസു വരെ ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളായിരുന്നു മനസിലെന്ന് സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്റെ വെളിപ്പെടുത്തല്‍. എഴുത്തുകാരന്‍ കൃഷ്ണ തൃലോക് രചിച്ച 'നോട്ട്‌സ് ഓഫ് എ ഡ്രീം' എ ആര്‍ റഹ്മാന്റെ ജീവചരിത്രത്തിലാണ് ബുദ്ധിമുട്ടുകളും നിരാശയും നിറഞ്ഞ പിന്‍കാലത്തെക്കുറിച്ച് റഹ്മാന്‍ പറയുന്നത്.

നമ്മളില്‍ പലര്‍ക്കും തോന്നാം നമ്മളൊന്നുമല്ലെന്ന്. അച്ഛന്റെ മരണത്തിനു ശേഷം അനുഭവപ്പെട്ട ശൂന്യതയാണ് ചിന്തകളെ ആത്മഹത്യയിലേക്ക് വഴി തിരിച്ചു വിട്ടത്. നിരാശകള്‍ വല്ലാതെ മനസിനെ ഉലച്ചപ്പോള്‍ കരിയര്‍ മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമങ്ങള്‍ തുടങ്ങുകയായിരുന്നു. പതുക്കെ പതുക്കെ ഞാന്‍ നിര്‍ഭയനായി. മരണം എന്നത് ഏവര്‍ക്കും സംഭവിക്കുന്നതാണെന്ന തിരിച്ചറിവോടെ എന്റെയുള്ളിലെ ഭീതി മാറി. ഒന്നും ശാശ്വതമല്ലെന്നും ജനിച്ചാല്‍ മരണമുണ്ടെന്നുമിരിക്കെ എന്തിനെ ഭയപ്പെടണം എന്നും എ ആര്‍ ചോദിക്കുന്നു. ചെന്നൈയിലെ പഞ്ചതന്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ ആരംഭിക്കുന്നതോടെയാണ് റഹ്മാന്‍ പാട്ടിന്റെ വസന്തകാലം തുടങ്ങുന്നത്. 

അതിനുമുമ്പ് പിതാവിന്റെ മരണവും മറ്റു പല കാര്യങ്ങളും കൊണ്ട് പല സിനിമകളും ഞാന്‍ ചെയ്തില്ല. 35 സിനിമകള്‍ ലഭിച്ചതില്‍ രണ്ടെണ്ണമാണ് ആകെ ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക