Image

കെവിന്റേത്‌ ദുരഭിമാനക്കൊലയെന്ന്‌ കോടതി

Published on 07 November, 2018
കെവിന്റേത്‌ ദുരഭിമാനക്കൊലയെന്ന്‌ കോടതി
കെവിന്റേത്‌ ദുരഭിമാനക്കൊലയെന്ന്‌ കോടതി. സാഹചര്യതെളിവുകള്‍ പരിശോധിച്ചാണ്‌ കോടതി ഈ നിഗമനത്തിലെത്തിയിരിക്കുന്നത്‌.

കോട്ടയം അഡീഷണല്‍ ജില്ല സെഷന്‍സ്‌ കോടതിയാണ്‌ സംഭവം ദുരഭിമാനക്കൊലയെന്ന്‌ പരാമര്‍ശിച്ചത്‌. ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന്‌ കോടതി അറിയിച്ചു.

കെവിന്റെ മരണം ദുരഭിമാനക്കൊലയെന്ന പൊലീസിന്റെയും പ്രൊസിക്യൂഷന്റെയും വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കെവിനെ മാന്നാനത്തെ വീട്ടില്‍ നിന്നും ഭാര്യസഹോദരനും സംഘവും തട്ടിക്കൊണ്ടുപോയത്‌. തുടര്‍ന്ന്‌ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിയാണ്‌ കൊല്ലപ്പെട്ട കെവിന്‍.

കൊല്ലം പുനലൂര്‍ ചാലിയേക്കരയില്‍ നിന്നാണ്‌ കെവിന്റെ മൃതദേഹം കണ്ടെത്തിയത്‌. കെവിനെ തട്ടിക്കൊണ്ടുപോയത്‌ പരാതി നല്‍കിയിട്ടും പൊലീസ്‌ അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയിരുന്നു. ഇവര്‍ക്കെതിരെ നടപടി എടുത്തിരുന്നു.

കെവിന്റ ഭാര്യാപിതാവ്‌ ചാക്കോയ്‌ക്കെതിരെ ഗൂഢാലോചനാക്കുറ്റമാണ്‌ ചുമത്തിയിരിക്കുന്നത്‌. 12 പേര്‍ക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തിയിട്ടുണ്ട്‌. കെവിനെ ഓടിച്ച്‌ പുഴയില്‍ വീഴ്‌ത്തുകയായിരുന്നുവെന്ന്‌ കുറ്റപത്രം വ്യക്തമാക്കുന്നു.

കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണ്‌ മുഖ്യസൂത്രധാരന്‍. കെവിനും നീനുവുമായുള്ള പ്രണയം വൈരാഗ്യത്തിന്‌ കാരണമായെന്നും കുറ്റപത്രത്തില്‍ പറയുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക