Image

ശബരിമലയിലെ സുരക്ഷ കേന്ദ്രമുന്നറിയിപ്പ്‌ പ്രകാരമെന്ന്‌ സര്‍ക്കാര്‍

Published on 07 November, 2018
  ശബരിമലയിലെ സുരക്ഷ കേന്ദ്രമുന്നറിയിപ്പ്‌ പ്രകാരമെന്ന്‌ സര്‍ക്കാര്‍

കൊച്ചി : ശബരിമലയിലെ സ്‌ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട്‌ കനത്ത സുരക്ഷയൊരുക്കിയത്‌ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌ പ്രകാരമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെയും വിശ്വാസികളെയും തടഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ശബരിമലയില്‍ മാധ്യമവിലക്കിനെതിരെ നല്‍കിയ ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം.

തമിഴ്‌നാട്‌, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നു തീവ്രസ്വഭാവമുള്ള ചില വിഭാഗങ്ങള്‍ ശബരിമലയില്‍ എത്തിയേക്കാമെന്നു കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പു ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചില മുന്‍ കരുതലുകള്‍ എടുത്തതൊഴിച്ചാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക