Image

തിരഞ്ഞെടുപ്പുഫലം അടുപ്പിക്കുമോ കൂടുതല്‍ പിളര്‍ത്തുമോ? (ബി ജോണ്‍ കുന്തറ)

Published on 07 November, 2018
തിരഞ്ഞെടുപ്പുഫലം അടുപ്പിക്കുമോ കൂടുതല്‍ പിളര്‍ത്തുമോ? (ബി ജോണ്‍ കുന്തറ)
വാഷിംഗ്ടണ്‍ ഡി.സി. യില്‍ തണുപ്പുകാലത്തും ചൂടു വര്‍ദ്ധിക്കുമെന്നാണ് ഇടക്കാല തിരഞ്ഞെടുപ്പുഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ, സെപ്റ്റംബര്‍ മാസം, നീല ചുമല, എന്ന തലക്കെട്ടില്‍, ഒരു തിരഞ്ഞെടുപ്പ് അവലോകനത്തില്‍ ഞാന്‍ സൂചിപ്പിച്ചു ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ്‌സ് കോണ്‍ഗ്രസ്സില്‍ ഹൌസ് നേടുന്നതിനുള്ള സാധ്യതകള്‍ എന്നാല്‍ സെനറ്റ് റിപ്പബ്ലിക്കന്‍സ് കൈവശം വയ്ക്കുമെന്ന്. രണ്ടു കൂട്ടര്‍ക്കും ഒരു പരിധിവരെ വിജയം അവകാശപ്പെടാം കാരണം ഹൌസ് പോയെങ്കിലും സെനറ്റില്‍ റിപ്പബ്ലിക്കന്‍സിന്‍റ്റെ എണ്ണം കൂട്ടിയല്ലോ.

അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ 1992 ല്‍ബില്‍ ക്ലിന്‍റ്റന്‍മുതല്‍, നോക്കിയാല്‍ക്കാണും, ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ പ്രസിഡന്‍റ്റിന്‍റ്റെ പാര്‍ട്ടി തോക്കുന്നതായി. ഒബാമയുടെ സമയത്തായിരുന്നു ഏറ്റവും കനത്ത നഷ്ടം ഡെമോക്രാറ്റ്‌സ് നേരിട്ടത്.

നാന്‍സി പോളോസി ആയിരിക്കും പുതിയ ഹൌസ് സ്പീക്കര്‍ കൂടാതെ എല്ലാ ഹൌസ് കമ്മറ്റികളും ഇവര്‍ നിയന്ത്രിക്കുീ. സെനറ്റ് റിപ്പബ്ലിക്കന്‍സ് സൂക്ഷിക്കുന്നു കൂടാതെ രാഷ്ട്രപതി സ്ഥാനവും. ഈസാഹചര്യത്തില്‍ ഏകപക്ഷീയമായി ഒരു തീരുമാനവും ഡെമോക്രാറ്റ്‌സിന് നടപ്പാക്കുന്നതിന് സാധിക്കില്ല.

ഇവിടെ നിരീക്ഷിക്കേണ്ട ഒരു പ്രധാന സംഗതി ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഏതു വിഭാഗം പാര്‍ട്ടിയെ നയിക്കുമെന്നാണ്. തീവ്രവശം, മാക്‌സിന്‍ വാട്ടേഴ്‌സിനെ പോലുള്ളവര്‍ നേതൃസ്ഥാനങ്ങളില്‍ എത്തിയാല്‍ ഭരണത്തെക്കാള്‍ കൂടുതല്‍ നാം കാണുവാന്‍ പോകുന്നത് സംവാദങ്ങളും പരസ്പര കുറ്റാരോപണങ്ങളുംഅസംബന്ധംവിളമ്പലും ആയിരിക്കും.
ഒട്ടനവധി മാധ്യമങ്ങളുടേയും, ഒരു നല്ല ഭാഗം അണികളുടേയും ആഗ്രഹം, രാജ്യ ഭരണത്തേക്കാള്‍ കൂടുതലായി ഡെമോക്രാറ്റ്‌സ്, ട്രംപിനെ ഒരു പാഠം പഠിപ്പിക്കണമെന്നാണ്. തിരഞ്ഞെടുപ്പു സമയം ഇരു പക്ഷക്കാരും ആവശ്യത്തിലധികം വിദ്വേഷം വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും വളര്‍ത്തിയിരിക്കുന്നു.ഈ സാഹചര്യത്തില്‍ എത്ര ഡെമോക്രാറ്റ്‌സ് തുറന്ന മനസ്സോടെ ട്രംപുമായി സഹകരിക്കും?

നാന്‍സിപോളോസി വിജയത്തിനു ശേഷം നടത്തിയ പ്രസ്താവനയില്‍ പറഞ്ഞുകഴിഞ്ഞു, അവരുടെ പ്രധാന ഉദ്ദേശം ട്രംപിനെ എതിര്ക്കു ക എന്നതായിരിക്കും.എങ്ങനെയെങ്ങിലും ട്രംപിനെ വൈറ്റ് ഹൗസില്‍ നിന്നും തുരത്തണം എന്ന ഒരു ജോലി ആയിരിക്കും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പലേ നിയമസഭാപ്രതിനിധികളും ആദ്യമേ പരിഗണിക്കുന്നത്.മാക്‌സിന്‍ വാട്ടേഴ്‌സ്, ടെക്‌സസില്‍ നിന്നുമുള്ള അല്‍ ഗ്രീന്‍, ഇക്കാര്യീ പലേ പ്രസംഗങ്ങളിലും വേദികളിലും മുന്‍പേ പറഞ്ഞിരിക്കുന്നു.ഇവരെ തുണച്ചിരിക്കുന്നവരും ആഗ്രഹിക്കുന്നത് അതുതന്നെ.എങ്ങുമെത്താത്ത റഷ്യന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഹൗസില്‍ വീണ്ടും തുടങ്ങും.

യുക്തിയും വിവേകവും രാഷ്ട്രീയത്തില്‍ പറഞ്ഞിട്ടില്ലല്ലോ. ട്രംപിനെ ഇമ്പീച്ചു ചെയ്യുക എന്നനിവേദനമായിരിക്കും ആദ്യ പരിഗണന. കോണ്‍ഗ്രസ്സില്‍ എന്തെല്ലാം കോലാഹലങ്ങള്‍ നടത്തിയാലും, ബില്ലുകള്‍ പാസ്സാക്കിയാലും, അതെല്ലാം സെനറ്റു കൂടി അനുവദിക്കണ്ടേ? കൂടാതെ പ്രസിഡന്‍റ്റ് ഒപ്പും നല്‍കണ്ടേ?ബില്‍ ക്ലിന്‍റ്റന്‍റ്റെ ഇമ്പീച്ചുമെന്‍റ്റ് എവിടെവരെത്തി?

അമേരിക്കന്‍ രാഷ്ട്രീയത്തിന് കിട്ടിയിരിക്കുന്ന രണ്ടു ശാപങ്ങള്‍ ഒന്ന് മാധ്യമങ്ങളുടെ നിഷ്പക്ഷതയും സത്യസന്ധതയും നഷ്ടമായിരിക്കുന്നു, കൂടാതെ ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോളും പാര്‍ട്ടികള്‍ അടുത്ത തിരഞ്ഞെടുപ്പിന് ഒരുക്കമിടുന്നു ഇങ്ങനെ സ്ഥിരം, ഭരണത്തെക്കാള്‍ പ്രാധാന്യത എങ്ങിനെ പ്രതിപക്ഷത്തെ നശിപ്പിക്കാം എന്ന വാശിയില്‍.വീണ്ടുംകണ്ടിരുന്നു കാണാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക