Image

ദേവികുളം സബ് കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ പ്രേംകുമാര്‍ ഇനി ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍

Published on 07 November, 2018
ദേവികുളം സബ് കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ പ്രേംകുമാര്‍ ഇനി ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍

തിരുവനന്തപുരം: ശബരിമലയിലെ സര്‍ക്കാര്‍ നടപടികളുടെ മേല്‍നോട്ടത്തിന് ഉന്നത ഉദ്യോഗസ്ഥനെ നിയമിച്ചു. മജിസ്റ്റീരിയല്‍ അധികാരത്തോടെ പ്രേംകുമാര്‍ ഐ.എ.എസിനെയാണ് നിയമിച്ചത്. ദേവികുളം സബ് കളക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയാണ് പ്രേംകുമാറിനെ ശബരിമലയില്‍ നിയമിച്ചിരിക്കുന്നത്.

യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയോടെ ശബരിമലയും പരിസരവും സംഘര്‍ഷ മേഖലയായി മാറിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ക്രമസമാധാനത്തിന് പോലീസിനൊപ്പം മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനും വേണമെന്ന് മന്ത്രിസഭ വിലയിരുത്തിയിരുന്നു. മണ്ഡല  മകരവിളക്ക് തീര്‍ഥാടന കാലത്തേക്കാണ് നിയമനം. തൃശൂര്‍ സബ്കളക്ടര്‍ രേണു രാജ് ആയിരിക്കും പ്രേംകുമാറിന് പകരമായി ദേവികുളത്തെത്തുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക