Image

18 കോടിയുടെ കൈക്കൂലിക്കേസ്: ജനാര്‍ദന്‍ റെഡ്ഡി ഒളിവില്‍

Published on 07 November, 2018
18 കോടിയുടെ കൈക്കൂലിക്കേസ്: ജനാര്‍ദന്‍ റെഡ്ഡി ഒളിവില്‍

ബെംഗളൂരു: കോടികളുടെ കൈക്കൂലിക്കേസില്‍ ആരോപണ വിധേയനായ ഖനി രാജാവും ബിജെപി മുന്‍ മന്ത്രിയുമായ ജി. ജനാര്‍ദന്‍ റെഡ്ഡി ഒളിവില്‍ പോയി. റെഡ്ഡി ഒളിവിലാണെന്നും കേസില്‍ ചോദ്യം ചെയ്യാനായി പോലീസ് ഇയാളെ തിരയുകയാണെന്നും ബെംഗളൂരു പോലീസ് കമ്മീഷണര്‍ ടി.സുനീല്‍ കുമാര്‍ അറിയിച്ചു. 

കര്‍ണാടകത്തില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള റെഡ്ഡിയുടെ പേരില്‍ നിരവധി അഴിമതി കേസുകള്‍ നിലവിലുണ്ട്. 18 കോടിയുടെ കൈക്കൂലി കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.

യെദ്യൂരപ്പ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സമയത്ത് കേസില്‍ ഉള്‍പ്പെട്ട അംബിഡെന്റ് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമക്ക് ജാമ്യം ലഭിക്കുന്നതിന് 18 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ജനാര്‍ദന്‍ റെഡ്ഡിയുടെ സഹായിക്ക് കൈക്കൂലി പണം കൈമാറിയതിന് പോലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക