Image

ജോഷ് കൗള്‍ വിസ്‌കോണ്‍സിന്‍ അറ്റോര്‍ണി ജനറല്‍; സ്റ്റേറ്റ് ലെജിസ്ലേച്ചറുകളിലേക്ക് 6 പേര്‍

Published on 07 November, 2018
ജോഷ് കൗള്‍ വിസ്‌കോണ്‍സിന്‍ അറ്റോര്‍ണി ജനറല്‍; സ്റ്റേറ്റ് ലെജിസ്ലേച്ചറുകളിലേക്ക് 6 പേര്‍
സീറ്റുകള്‍ നഷ്ടപ്പെടുത്തിയില്ലെന്നു മാത്രമല്ല കൂടുതല്‍ സീറ്റുകള്‍ സ്റ്റേറ്റു തലത്തില്‍ നേടുവാനും ഇന്ത്യന്‍ സമൂഹഠിനു കഴിഞ്ഞു എന്നതാണ് ഇത്തവണത്തെ ഇലക്ഷനെ ശ്രദ്ധേയമാക്കുന്നത്.

വിസ്‌കോണ്‍സിനില്‍ അറ്റോര്‍ണി ജനറലായി ഇന്ത്യന്‍ വംശജനായ ജോഷ് കൗള്‍ വിജയിച്ചു എനാതാണു ഏറ്റവും വലിയ നേട്ടം. രാജ് കൗളിന്റെയും പ്രോസിക്യൂട്ടറായ പെഗ് ലോടന്‍ഷ്‌ലാഗറിന്റെയും പുത്രന്‍. ഇവര്‍ പിന്നീട് വിവാഹ മോചിതരായി. രണ്ടാനഛന്‍ പോലീസ് ഓഫീസറായിരുന്നു.
യേല്‍ യൂണിവേഴ്‌സിറ്റി, സ്റ്റാന്‍ഫോര്‍ഡ് ലോ സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. പിന്നീട് ബാള്‍ട്ടിമൂറില്‍ ഫെഡറല്‍ പ്രോസിക്യൂട്ടറായി. നിലവിലുള്ള അറ്റോര്‍ണി ജനറലിനെയാണു തോല്പിച്ചത്.

കോണ്‍ഗ്രസിലെക്കു പുതുതായി ആരെയും ജയിപ്പിക്കന്‍ കഴിഞ്ഞില്ലെങ്കിലും നിലവിലുള്ള നാലു പേരും വിജയിച്ചു. രാജാ ക്രുഷ്ണമൂര്‍ത്തി (ഇല്ലിനോയി). ഡോ. അമി ബേര, റോ ഖന്ന (ഇരുവരും കാലിഫോര്‍ണിയ) പ്രമീല ജയപാല്‍ (വാഷിംഗ്ടണ്‍)

6 പേര്‍ സ്റ്റേറ്റ് ലെജിസ്ലേറ്ററുകളിലേക്കു ജയിച്ചു. ന്യു യോര്‍ക് സ്റ്റേറ്റ് സെനറ്റിലേക്കു കെവിന്‍ തോമസ്, ഇല്ലിനോയി സ്റ്റേറ്റ് സെനറ്റിലേക്ക് റാം വില്ലിവലം, നോര്‍ത്ത് കരലിന സ്റ്റേറ്റ് സെനറ്റിലേക്കു മുജ്താബ മുഹമ്മദ്, കെന്റക്കി അസ്ംബ്ലിയിലേക്ക് നിമ കുല്ക്കര്‍ണി, മിഷിഗണ്‍ അസംബ്ലിയ്‌ലേക്ക് പദ്മ കുപ്പ, അരിസോണ അസംബ്ലിയിലേക്ക് അമിഷ് ഷാ  എന്നിവര്‍.

പ്രദേശിക സ്ഥാനങ്ങളിലേക്കും ഏതാനും പേര്‍ വിജയിച്ചിട്ടുണ്ട്
---------------------------------------
2 മുസ്ലിം വനിതകള്‍ കോണ്‍ഗ്രസിലെത്തി

ചരിത്രത്തിലാദ്യമായി 2 മുസ്ലിം വനിതകള്‍ കോണ്‍ഗ്രസിലെത്തി. റഷീദ താലിബും ഇല്‍ഹാന്‍ ഉമറും. റഷീദ മിഷിഗനില്‍ നിന്നും ഇല്‍ഹാന്‍ മിനസോട്ടയില്‍നിന്നുമാണു ജയിച്ചത്. ഇരുവരും ഡമോക്രാറ്റുകളാണ്.
കോണ്‍ഗ്രസില്‍ ഹിജബ് അണിഞ്ഞ് ആയിരിക്കും ഇല്‍ഹാന്‍ എത്തുക.സൊമാലി വംശജയാണ്. പലസ്തീനില്‍ നിന്നുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ മകളായ റഷീദഅഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമാണ്.
Join WhatsApp News
Concern 2018-11-07 15:54:02
see an article against Padma Kuppa who won in Michigan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക