Image

സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അധികാരങ്ങളില്‍ കടന്നുകയറാനാവില്ലെന്ന്‌ ഹൈക്കോടതി

Published on 08 November, 2018
സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അധികാരങ്ങളില്‍ കടന്നുകയറാനാവില്ലെന്ന്‌ ഹൈക്കോടതി

കൊച്ചി: ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കാന്‍ സര്‍ക്കാരിനോടോ റിവ്യൂ ഹര്‍ജി നല്‍കണമെന്ന്‌ ദേവസ്വം ബോര്‍ഡിനോടോ നിര്‍ദേശം നല്‍കാനാവില്ലെന്ന്‌ ഹൈക്കോടതി. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അവകാശങ്ങള്‍ ഇടപെടാനാവില്ലെന്ന്‌ ദേവസ്വം ബെഞ്ച്‌ വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക്‌ ഒപ്പമാണെന്ന പ്രഖ്യാപനമാണ്‌ സര്‍ക്കാര്‍ നടത്തിയതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. അതിനാല്‍ സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന്‌ ഹൈക്കോടതി നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. അത്‌ കോടതി നിരാകരിച്ചു.

ശബരിമലയിലെ സ്‌ത്രീ പ്രവേശനത്തിനെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡിന്‌ കോടതി നിര്‍ദേശം നല്‍കണമെന്നതായിരുന്നു ഹര്‍ജിക്കാരന്റെ രണ്ടാമത്തെ ആവശ്യം. എന്നാല്‍ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അവകാശങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക