Image

ശബരിമല: പൂജയ്‌ക്ക്‌ എത്തിയവരില്‍ ഭക്തര്‍ 200 പേര്‍ മാത്രം: 7000ത്തിലേറെ പേര്‍ ബി.ജെ.പി ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരെന്നും പൊലീസ്‌

Published on 08 November, 2018
ശബരിമല:  പൂജയ്‌ക്ക്‌ എത്തിയവരില്‍ ഭക്തര്‍ 200 പേര്‍ മാത്രം: 7000ത്തിലേറെ പേര്‍ ബി.ജെ.പി ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരെന്നും പൊലീസ്‌

തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമലയില്‍ എത്തിയവരില്‍ 200 പേര്‍ മാത്രമാണ്‌ യഥാര്‍ത്ഥ ഭക്തരെന്ന്‌ പൊലീസ്‌ വിലയിരുത്തല്‍. 7300 പേരാണ്‌ ഈ സമയത്ത്‌ ശബരിമലയിലെത്തിയത്‌.

7100 പേര്‍ ബി.ജെ.പിയുടെയും ആര്‍.എസ്‌.എസിന്റെയും വിവിധ ഹിന്ദു ഗ്രൂപ്പുകളുടെയും പ്രവര്‍ത്തകരോ, അവരുടെ പ്രേരണയില്‍ എത്തിയവരോ ആണെന്നാണ്‌ പൊലീസ്‌ വിലയിരുത്തലെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

പ്രായഭേദമന്യേ സ്‌ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്കു പിന്നാലെ തുലാമാസ പൂജകള്‍ക്കായി നടതുറന്നസമയത്ത്‌ പൊലീസ്‌ നടപടിയിലേക്ക്‌ വഴിവെച്ച പ്രതിഷേധത്തില്‍ പങ്കെടുത്തവരാണ്‌ ഇതില്‍ 200 പേരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക