Image

വിശ്വാസം സിനിമ ചിത്രീകരണത്തിനിടെ നര്‍ത്തകന്‍ മരിച്ചു; കുടുംബത്തിന്‌ കൈത്താങ്ങായി തല അജിത്ത്‌

Published on 09 November, 2018
വിശ്വാസം സിനിമ  ചിത്രീകരണത്തിനിടെ നര്‍ത്തകന്‍ മരിച്ചു; കുടുംബത്തിന്‌ കൈത്താങ്ങായി തല അജിത്ത്‌

വിശ്വാസം സിനിമയുടെ പൂനെയില്‍ വെച്ച്‌ നടന്ന നൃത്ത ചിത്രീകരണത്തിനിടെ ഓവിയം ശരവണന്‍ എന്ന നര്‍ത്തകന്‍ മരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച്‌ മരിച്ച കലാകാരന്റെ കുടുംബത്തിന്‌ കൈത്താങ്ങായി തല അജിത്ത്‌ എത്തിയിരിക്കുകയാണ്‌.
നൃത്ത ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശരവണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മരണ വിവരമറിഞ്ഞ അജിത്ത്‌ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുകയും തുടര്‍നടപടികളില്‍ മുന്‍നിരയില്‍ തന്നെ നില്‍ക്കുകയും ചെയ്‌തു. ശരവണന്റെ കുടുബത്തിന്‌ എട്ടു ലക്ഷം രൂപ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്‌.

വീരം, വേഗം , വേതാളം എന്നീ സിനിമകള്‍ക്ക്‌ ശേഷം സംവിധായകന്‍ ശിവ അജിത്തുമായി ചേര്‍ന്ന്‌ ഒരുക്കുന്ന നാലാമത്തെ ചിത്രമാണ്‌ വിശ്വാസം. മൂന്ന്‌ ചിത്രങ്ങളെയും പോലെ തന്നെ നാലാം ചിത്രവും ബോക്‌സോഫീസില്‍ തരംഗമാകുമെന്നാണ്‌ അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. നയന്‍താരയാണ്‌ നായിക.

ഇതിനു മുമ്പ്‌ 'ബില്ല', 'ആരംഭം', 'അയേഗന്‍' എന്നീ സിനിമകളില്‍ അജിത്തും നയന്‍താരയും ഒന്നിച്ചിട്ടുണ്ട്‌. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ്‌ വിശ്വാസം. മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക