Image

സീത (കവിത: രേഖാ ഷാജി)

Published on 09 November, 2018
സീത (കവിത: രേഖാ ഷാജി)
രാമന്‍ ഉപേക്ഷിച്ച നേരത്ത് സീത തന്‍ മിഴികള്‍
നിറഞ്ഞിരുന്നോ.

നിന്‍മനം അറിയാതെ തപിച്ചുപോയോ
ആ നേരം അറിയാതെ വിതുമ്പി പോയോ.

വൈദേഹിതന്‍ വാചാലതയും മൗന
രാഗങ്ങളായോ

ശ്രുതിമറന്ന വിരഹഗാനമായോ.

ജനകപുത്രിതന്‍ കണ്ണീരിലാ കാനന ലതകളും
ദുഖത്തില്‍ ആഴ്ന്നുപോയോ.

സ്വയം ജ്വാലാമുഖികള്‍ ആയോ.

അഗ്നിവിശുദ്ധി വരുത്തിയ സീത തന്‍ കഥയും
കദന കുതൂഹലങ്ങള്‍ ആയിരുന്നോ.

രാമന്റെ പാതിയാം സീത തന്‍ ദുഖത്തില്‍
വാത്മീകി പോലും വിതുമ്പി നിന്നു.
മിഴിനീരണിഞ്ഞുനിന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക