Image

മണ്‍വിള തീപിടുത്തം ശമ്‌ബളം വെട്ടിക്കുറച്ചതിന്‌ പ്രതികാരം; രണ്ട്‌ ജീവനക്കാര്‍ പൊലീസ്‌ കസ്റ്റഡിയില്‍

Published on 10 November, 2018
മണ്‍വിള തീപിടുത്തം ശമ്‌ബളം വെട്ടിക്കുറച്ചതിന്‌ പ്രതികാരം; രണ്ട്‌ ജീവനക്കാര്‍ പൊലീസ്‌ കസ്റ്റഡിയില്‍


മണ്‍വിള ഫാമിലി പ്ലാസ്റ്റിക്കിലെ തീപിടിത്തവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ ജീവനക്കാരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യുന്നതിനായാണ്‌ ഇരുവരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്‌.

ഫാമിലി പ്ലാസ്റ്റിക്കിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്ന സൂചനയാണ്‌ ഇപ്പോള്‍ പൊലീസ്‌ പുറത്തുവിടുന്നത്‌. രണ്ടു ജീവനക്കാരില്‍ ഒരാള്‍ സംഭവത്തിലെ പങ്കാളിത്തം സമ്മതിച്ചതായും സൂചനയുണ്ട്‌. ഇവരുടെ ശമ്പളം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട്‌ മാനേജ്‌മെന്റുമായി തര്‍ക്കം നിലനിന്നിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്‌ ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ്‌ ഇവരെ കസ്റ്റഡിയിലെടുത്തത്‌.

തീപിടിത്തത്തിന്‌ മുമ്പ്‌ ഇവര്‍ മൂന്നാം നിലയിലേക്ക്‌ പോകുന്ന സിസി ടിവി ദൃശ്യങ്ങളാണ്‌ പൊലീസിനു ലഭിച്ചത്‌. ഫാക്ടറി പൂര്‍ണമായും കത്തിനശിച്ച തീപിടിത്തത്തിന്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ചെറിയ തോതില്‍ ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു.

തുടരെയുണ്ടായ തീപിടിത്തം അട്ടിമറി മൂലമാണോ എന്ന സംശയം ഇതോടെയാണ്‌ പൊലീസിനുണ്ടായത്‌. മണ്‍വിള വ്യവസായ എസ്‌റ്റേറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്‌സിന്റെ നിര്‍മ്മാണ യൂനിറ്റില്‍ ഒക്‌ടോബര്‍ 31നാണ്‌ തീപിടിത്തമുണ്ടായത്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക