Image

ഉയിരിന്‍ നാഥനെ, ഉലകിന്‍ ആദിയെ....; ജോസഫിലെ പുതിയ ഗാനം

Published on 10 November, 2018
ഉയിരിന്‍ നാഥനെ, ഉലകിന്‍ ആദിയെ....; ജോസഫിലെ പുതിയ ഗാനം


ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി എം.പദ്‌മകുമാര്‍ സംവിധാനം ചെയ്യുന്ന ജോസഫിലെ വീഡിയോ ഗാനം പുറത്തിറക്കി. ഉയിരിന്‍ നാഥനെ, ഉലകിന്‍ ആദിയെ എന്നു തുടങ്ങുന്ന ഹൃദയ സ്‌പര്‍ശിയായ ഗാനമാണ്‌ പുറത്തു വിട്ടിരിക്കുന്നത്‌.

വിജയ്‌ യേശുദാസും മെറിന്‍ ഗ്രിഗറിയും പേര്‍ന്നാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌. ഹരിനാരായണന്റെ വരികള്‍ക്ക്‌ ഈണം പകര്‍ന്നിരിക്കുന്നത്‌ രഞ്ചിന്‍ രാജാണ്‌. ഒരു ത്രില്ലെര്‍ ചിത്രത്തിനപ്പുറം, ബന്ധങ്ങളുടെ കഥപറയുന്ന മനസ്സില്‍ ഒരു വിങ്ങല്‍ നിറയ്‌ക്കുന്ന കുടുംബചിത്രം കൂടിയായിരിക്കും ജോസഫ്‌ എന്ന്‌ ഉറപ്പിക്കുന്നതാണ്‌ ചിത്രത്തിലെ ഗാനങ്ങള്‍.

ജോസഫ്‌ എന്ന വിരമിച്ച പൊലീസ്‌ ഉദ്യോഗസ്ഥനായായാണ്‌ ജോജു എത്തുന്നത്‌. `മാന്‍ വിത്‌ സ്‌കാര്‍' എന്നാണ്‌ ടാഗ്ലൈനില്‍ ഒരുങ്ങുന്ന സിനിമ വ്യത്യസ്‌തമായൊരു കുറ്റാന്വേഷണ കഥയാണ്‌ പറയുന്നത്‌.

സൗബിന്‍ ഷാഹിര്‍, സുധി കോപ്പ , ദിലീഷ്‌ പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു,ജാഫര്‍ ഇടുക്കി, ജെയിംസ്‌ എലിയാ, ഇര്‍ഷാദ്‌, മാളവിക മേനോന്‍, ആത്മീയ,മാധുരി തുടങ്ങിയ നീണ്ട താരനിര ചിത്രത്തിലണിനിരക്കുന്നു.

ഷാഹി കബീറാണ്‌ ചിത്രത്തിന്‌ വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌ മനീഷ്‌ മാധവും സംഗീതം ഒരുക്കിയിരിക്കുന്നത്‌ രഞ്‌ജിന്‍ രാജുവുമാണ്‌. ഡ്രീം ഷോട്ട്‌ സിനിമയുടെ ബാനറില്‍ ഷൗക്കത്‌ പ്രസൂനാണ്‌ ചിത്രം നിമ്മിക്കുന്നത്‌.

ആക്ഷന്‍ ഹീറോ ബിജു, രാമന്റെ ഏദന്തോട്ടം, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ മുന്‍നിരയിലേക്കുയര്‍ന്ന ജോജു ജോര്‍ജ്‌ ചാര്‍ളി, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയുമായിരുന്നു. നവംബര്‍ 16 ന്‌ ചിത്രം തിയേറ്ററുകളില്‍ എത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക