Image

ആസിയ ബീബിക്ക് നെതര്‍ലന്‍ഡ്‌സ് അഭയം നല്‍കും

Published on 10 November, 2018
ആസിയ ബീബിക്ക് നെതര്‍ലന്‍ഡ്‌സ് അഭയം നല്‍കും
 

ആംസ്റ്റര്‍ഡാം: പാക്കിസ്ഥാനില്‍ മതനിന്ദ കുറ്റത്തിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ശേഷം കോടതി മോചിപ്പിച്ച ആസിയ ബീബിക്കും കുടുംബത്തിനും നെതര്‍ലന്‍ഡ്‌സ് അഭയം നല്‍കും. 

കോടതി മോചിപ്പിച്ചിട്ടും ആസിയയെ വധശിക്ഷയ്ക്കു വിധേയയാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മതമൗലികവാദികള്‍. ആസിയയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട ജഡ്ജിമാരെക്കൂടി വധിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ക്രിസ്തുമത വിശ്വാസിയാണ് ആസിയ. എട്ടു വര്‍ഷമായി മുള്‍ട്ടാനിലെ വനിതകള്‍ക്കായുള്ള ജയിലില്‍ ഏകാന്ത തടവില്‍ കഴിയുകയായിരുന്നു. ബുധനാഴ്ചയാണ് ജയില്‍ മോചിതയായത്. ഇവരെ റാവല്‍ പിണ്ടിയിലെ നുര്‍ ഖാന്‍ എയര്‍ബേസില്‍ നിന്നും പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ നെതര്‍ലാന്‍ഡിലെത്തിച്ചു കഴിഞ്ഞു എന്നാണ് സൂചന.

2010 ലാണ് നാലു മക്കളുടെ അമ്മയായ ആസിയയെ ലാഹോര്‍ കോടതി വധശിക്ഷക്കു വിധിച്ചത്. ഒക്ടോബര്‍ 31ന് സുപ്രീംകോടതി ആസിയയുടെ വധശിക്ഷ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ജയില്‍ മോചിതയായാല്‍ രാജ്യം വിടാന്‍ അനുവദിക്കണമെന്ന് ആസിയയുടെ ഭര്‍ത്താവ് ആഷിക് മസീഖ് അപേക്ഷിച്ചിരുന്നു. അഭയം ആവശ്യപ്പെട്ട് യുഎസ്, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളുടെ തലവന്‍മാരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക