Image

വ്യക്തമായ കാഴ്ചപ്പാടുകളുമായി നിയുക്ത സെനറ്റര്‍ കെവിന്‍ തോമസ്; പിന്തുണയുമായി സമൂഹം

Published on 10 November, 2018
വ്യക്തമായ കാഴ്ചപ്പാടുകളുമായി നിയുക്ത സെനറ്റര്‍ കെവിന്‍ തോമസ്; പിന്തുണയുമായി സമൂഹം
ന്യൂയോര്‍ക്ക്: ഇലക്ഷന്‍ പ്രചാരണ സമയത്ത് അധികമാരും തുണച്ചില്ലെങ്കിലും ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്ററായി വിജയിച്ചപ്പോള്‍ കെവിന്‍ തോമസിനു പിന്തുണയുമായി എല്ലാവരും.

ന്യു യോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ, യു.എസ് സെനറ്റര്‍ ചക്ക് ഷൂമര്‍ തുടങ്ങിയവരൊക്കെ വിളിച്ച് അഭിനന്ദിച്ചു. 28 വര്‍ഷമായി സെനറ്ററായ കെമ്പ് ഹനനെ തോല്പിക്കാനാവുമെന്നു കരുതിയില്ലെന്നു പലരും പറഞ്ഞു. ഹനന്‍ സെനറ്റിലെത്തുമ്പോള്‍ കെവിനു അഞ്ചു വയസേയുള്ളൂ എന്നോര്‍ക്കണം.സെനറ്ററാകും മുന്‍പ് ഹനന്‍ 13 വര്‍ഷം അസംബ്ലിമാനായിരുന്നു.

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ദീപാവലി ആഘോഷത്തിനു ചെന്നപ്പോഴും മികച്ച സ്വീകരണം അധികൃതരില്‍ നിന്നും പങ്കെടുത്തവരില്‍ നിന്നും ലഭിച്ചു.പക്ഷെ പ്രചരണ സമയത്ത് ഇന്ത്യന്‍ സമൂഹം ഒറ്റക്കെട്ടായി കെവിനു പിന്നില്‍ അണി നിരക്കുന്നതു കണ്ടില്ല.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലെജിസ്ലേച്ചറിലേക്കു ഒരു ഇന്ത്യന്‍ അമേരിക്കന്‍ ജയിക്കുക അസാധ്യമാണെന്ന ചിന്താഗതിയാണ് 33-കാരനായ അറ്റോര്‍ണി കെവിന്‍ തിരുത്തിയത്.

ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതാണ് തന്റെ വിജയത്തിനു കാരണമെന്നു കെവിന്‍ വിലയിരുത്തുന്നു. എതിരാളി പഴയ രീതിയിലുള്ള പ്രചാരണം മാത്രം നടത്തി. പ്രസ്ഥാവനയും മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണവും മാത്രം. താനുംസഹപ്രവര്‍ത്തകരുമാകട്ടെ കഴിയുന്നത്ര പേരെ നേരില്‍ കണ്ടു. വീടുകളില്‍ പോയി മുട്ടിവിളിച്ച് ആളുകളുമായി സംസാരിച്ചു. അതു ഫലം കണ്ടു.

സെനറ്റിലേക്ക് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് മാതൃക ആകണമെന്നാഗ്രഹിക്കുന്നു.ഈ സ്ഥാനംവലിയ ഉത്തരവാദിത്വമാണ്.

സെനറ്ററെന്ന നിലയില്‍ പല പുതിയ നിയമങ്ങള്‍ക്കും രൂപം കൊടുക്കണമെന്നാഗ്രഹിക്കുന്നു. പ്രത്യേകിച്ച് തോക്കു നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യത്തില്‍. വനിതകളുടെ അവകാശ സംരക്ഷണം, സ്‌കൂളുകള്‍ക്ക് കൂടുതല്‍ ഫണ്ടിംഗ് എന്നിവയും പ്രധാന ലക്ഷ്യങ്ങളാണ്.

ഏഷ്യക്കാരനായ ജോണ്‍ ലു സമീപ ഡിസ്ട്രിക്ടില്‍ നിന്നു സെനറ്റിലേക്ക് വിജയിച്ചിട്ടുണ്ട്. പ്രചാരണ സമയത്ത് അദ്ദേഹം തന്നെ പിന്തുണച്ചിരുന്നു.

കുടുംബാംഗങ്ങളും അതീവ ആഹ്ലാദത്തിലാണ്. ട്രാന്‍സിഷന്‍ ടീമിനെ രൂപപ്പെടുത്തുന്ന തിരക്കിലാണിപ്പോള്‍.

സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ് കെവിന്‍.

ഇലക്ഷനില്‍ ജയിച്ച കെവിന്‍, കെ.പി. ജോര്‍ജ്, ജൂലി മാത്യു എന്നിവരെല്ലാം പത്തനംതിട്ടക്കാരാണെന്നു പറഞ്ഞു ഫെയെസ്ബുക്കില്‍ചിത്രങ്ങളടക്കം പോസ്റ്റ് കണ്ടപ്പോള്‍ സന്തോഷം. എന്നാല്‍ ഉടനെ നാട്ടില്‍ പോകാനൊന്നും പ്ലാനില്ല.

റിപ്പബ്ലിക്കനായ സെനറ്റര്‍ കെമ്പ് ഹാനനെ (72) 51 ശതാനത്തില്പരം വോട്ട് നേടിയാണു കെവിന്‍ പരാജയപെടുത്തിയത്. കെവിനു 51,635 വോട്ട് കിട്ടിയപ്പോള്‍ എതിരാളിക്ക് 50,327 വോട്ട് ലഭിച്ചു

റാന്നി സ്വദേശി തോമസ് കാനമൂട്ടിലിന്റെ പുത്രനായ കെവിന്‍ ദൂബൈയിലാണ് ജനിച്ചത്. തിരുവല്ല കൊച്ചുപുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം റേച്ചല്‍ തോമസ് ആണു അമ്മ. ഒരു സഹോദരിയുണ്ട്.

ഭാര്യ റിന്‍സി തോമസ് ഫാര്‍മസിസ്റ്റാണ്. വെണ്‍മണി തറയില്‍ ജോണ്‍സണ്‍ ഗീവര്‍ഗീസിന്റേയും സൂസമ്മയുടേയും പുത്രി.

ഒരു ദശാബ്ദത്തിലേറെയായി ബ്രോങ്ക്സില്‍ പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അറ്റോര്‍ണിയാണ് കെവിന്‍. താന്‍ എന്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവോ അതിനെയെല്ലാം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേല്‍ക്കൈയുള്ള കോണ്‍ഗ്രസ് ചെയ്യുന്നത്. അതിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സ്ഥാനാര്‍ത്ഥിത്വമെന്നു കെവിന്‍ പറഞ്ഞിരുന്നു

ചില ഉദാഹരണങ്ങള്‍ മുപ്പത്തിമൂന്നുകാരനായ കെവിന്‍ ചൂണ്ടിക്കാട്ടുന്നു. പാവങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് സ്റ്റുഡന്റ് ലോണ്‍ സമ്പ്രദായം കൊണ്ടുവന്നത്. ഇന്നിപ്പോള്‍ കൂടുതല്‍ പേരെ പാവങ്ങളാക്കാന്‍ സ്റ്റുഡന്റ് ലോണ്‍ വഴിയൊരുക്കുന്നു. ആ കടക്കെണിയില്‍ നിന്നു ഒരിക്കലും മോചനം കിട്ടാത്ത പലിശ നിരക്കും മറ്റുമാണ്. കടക്കാരെ പിഴിയുന്ന സ്റ്റുഡന്റ് ലോണ്‍ സ്ഥാപനങ്ങള്‍ക്കെതിരേ കെവിന്‍ നിയമ പോരാട്ടം നടത്തുന്നു

മറ്റൊന്ന് ബാങ്കുകളാണ്. ഒബാമ ബാങ്കുകള്‍ക്കു മേല്‍ കടിഞ്ഞാണിട്ടു. എന്നാല്‍ ആ നിയന്ത്രണങ്ങളൊക്കെ പ്രസിഡന്റ് ട്രമ്പ് നീക്കം ചെയ്തു. ഇപ്പോള്‍ പണ്ടു ചെയ്തിരുന്ന പോലെ തോന്നിയ പോലുള്ള 'റിസ്‌കി ബിസിനസ്' നടത്താന്‍ ബാങ്കുകള്‍ക്ക് തടസ്സമില്ല. അതു തുടരുമ്പോള്‍ അഞ്ചോ, ആറോ വര്‍ഷത്തിനുള്ളില്‍ വീണ്ടും ബാങ്കിംഗ് രംഗത്തു തകര്‍ച്ച പ്രതീക്ഷിക്കാം. സമ്പദ് രംഗത്തെ തകര്‍ച്ച എല്ലാവരുടേയും ജീവിത നിലവാരത്തെ (ക്വാളിറ്റി ഓഫ് ലൈഫ്) തകര്‍ക്കും.

പ്രസിഡന്റ് ട്രമ്പ് കൊണ്ടുവന്ന ടാക്സ് പരിഷ്‌കരണം പാവങ്ങള്‍ക്ക് ദോഷമേ വരുത്തൂ. അതേസമയം പണക്കാരെ കൂടുതല്‍ പണക്കാരാക്കും. റഷ്യന്‍ അന്വേഷണത്തെപ്പറ്റിയുള്ള വാര്‍ത്തകളൊക്കെയാണ് നാം കാണുന്നതെങ്കിലും പിന്നണിയില്‍ ഒബാമയുടെ നല്ല നിയമങ്ങളൊക്കെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യം വര്‍ദ്ധിക്കുന്നു. വീടില്ലാത്തവര്‍ കൂടുന്നു. ഫുഡ് സ്റ്റാമ്പിനും മറ്റും കിട്ടിയിരുന്ന തുക വെട്ടിക്കുറയ്ക്കുന്നു.

രണ്ടു പതിറ്റാണ്ടു മുന്‍പ് താന്‍ വന്നപ്പോഴുള്ള അമേരിക്കയല്ല ഇന്ന്. ഇപ്പോള്‍ ഒരു ജോലി ലഭിക്കുക വിഷമകരമായി. ഉയര്‍ന്ന ബിരുദം നേടിയിട്ടും ജോലി കിട്ടാതെ ചെറുപ്പക്കാര്‍ വലയുന്നു. ഒബാമ കെയര്‍ പരിഷ്‌കരണത്തിനു പകരം അതില്ലാതാക്കന്‍ ശ്രമിക്കുന്നു.

ഉള്ളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് റോമാ സാമ്രാജ്യം തകര്‍ത്തത്. അതേ അവസ്ഥ തന്നെയാണ് ഇവിടെയും. അതിനാല്‍ നാം എന്തെങ്കിലും ചെയ്തേ പറ്റൂ.

ഈ തിരിച്ചറിവാണ് തന്നെ ഇലക്ഷന്‍ രംഗത്തെത്തിച്ചത് പത്താം വയസ്സില്‍ അമേരിക്കയിലെത്തിയ കെവിന്‍ പറയുന്നു. താനൊരു രാഷ്ട്രീയക്കാരനല്ല. പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ്.

ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പലതവണ കെവിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് എഴുതിയിട്ടുണ്ട്. യു.എസ്. കമ്മീഷന്‍ ഓണ്‍ സിവില്‍ റൈറ്റ്സിന്റെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അഡൈ്വസറി കമ്മിറ്റി അംഗമാണ് കെവിന്‍. ഈ സ്ഥാനം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്.

കൂടുതല്‍ ജോലി സാധ്യത ഉറപ്പാക്കുക, ഒബാമ കെയര്‍ പരിഷ്‌കരിച്ച് നിലനിര്‍ത്തുക, സോഷ്യല്‍ സെക്യൂരിറ്റിമെഡികെയര്‍ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുക, മിഡില്‍ ക്ലാസിനു നികുതി ഇളവ് ലഭ്യമാക്കുക, ക്ലീന്‍ എനര്‍ജി പ്രോത്സാഹിപ്പിക്കുക, ലോംഗ് ഐലന്റ് റെയില്‍ റോഡ് നന്നായി സംരക്ഷിക്കുക. എം.എസ്-13 അടക്കമുള്ള ഗാംഗുകളെ അടിച്ചമര്‍ത്തുക തുടങ്ങിയവയാണ് കെവിന്റെ വാഗ്ദാനങ്ങള്‍.
വ്യക്തമായ കാഴ്ചപ്പാടുകളുമായി നിയുക്ത സെനറ്റര്‍ കെവിന്‍ തോമസ്; പിന്തുണയുമായി സമൂഹംവ്യക്തമായ കാഴ്ചപ്പാടുകളുമായി നിയുക്ത സെനറ്റര്‍ കെവിന്‍ തോമസ്; പിന്തുണയുമായി സമൂഹംവ്യക്തമായ കാഴ്ചപ്പാടുകളുമായി നിയുക്ത സെനറ്റര്‍ കെവിന്‍ തോമസ്; പിന്തുണയുമായി സമൂഹംവ്യക്തമായ കാഴ്ചപ്പാടുകളുമായി നിയുക്ത സെനറ്റര്‍ കെവിന്‍ തോമസ്; പിന്തുണയുമായി സമൂഹം
Join WhatsApp News
Boby Varghese 2018-11-11 15:37:23
Congratulations Mr. Kevin Thomas.
The above article was filled with ignorance or blatant lies. 
[1] Student loans helped millions and millions of Americans and millions of students still getting the help.
[2] Financial collapse of 2008 happened because of the sub-prime mortgage, brought forward by Bill Clinton, thru the Community Re-investment act of 1993.
[3] Trump Tax Bill is helping 95 % of tax payers. Only very poor Americans will not get direct help as they do not pay any income tax.
[4] Trump nullified all the anti-business and anti-industry regulations put forward by Obama by executive orders.
[5] Poverty rate in America is going down significantly, and not going up.
[6]The number of jobs available today is more than the number of applicants. 

I must agree with one point. Roman empire was destroyed from within. The Democrats are determined to destroy our nation by transforming America into a sanctuary nation. They want to abolish ICE, FBI and even the supreme court.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക