Image

തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ ഛത്തീസ്‌ഗഢില്‍ മാവോയിസ്റ്റ്‌ ആക്രമണം

Published on 11 November, 2018
തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ ഛത്തീസ്‌ഗഢില്‍ മാവോയിസ്റ്റ്‌ ആക്രമണം
റായ്‌പൂര്‍:തിങ്കളാഴ്‌ച തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ ഛത്തീസ്‌ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിനെ കൊലപ്പെടുത്തി. ബീജാപൂരിലാണ്‌ ആക്രമണം ഉണ്ടായത്‌. വന്‍തോതിലുള്ള ആയുധശേഖരമാണ്‌ കണ്ടെത്തിയത്‌.

ഒന്നാം ഘട്ട തെരഞ്ഞെടുപ്പാണ്‌ തിങ്കളാഴ്‌ച നടക്കുന്നത്‌.ഒന്നാംഘട്ടത്തില്‍ വോട്ടെടുപ്പ്‌ നടക്കുന്ന മണ്ഡലങ്ങളില്‍ രാജ്‌നന്ദ്‌ഗാവിലാണ്‌ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. 30 പേര്‍.

മുഖ്യമന്ത്രി രമണ്‍സിങ്‌ വീണ്ടും ജനവിധി തേടുന്ന മണ്ഡലമെന്ന പ്രത്യേകതയും രാജ്‌നന്ദ്‌ഗാവിനുണ്ട്‌. മുന്‍പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ സഹോദരപുത്രി കരുണശുക്ലയാണ്‌ ഇവിടെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി.


അര്‍ധസൈനിക വിഭാഗത്തെ ഉള്‍പ്പെടെ സംസ്ഥാനത്ത്‌ വിന്യസിച്ചതായി ഛത്തീസ്‌ഗഢ്‌ സ്‌പെഷല്‍ ഡയറക്ടര്‍ ജനറല്‍(മാവോവാദി വിരുദ്ധ ഓപ്പറേഷന്‍സ്‌) ഡി എം അവസ്‌തി വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോടു പ്രതികരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക