Image

വോട്ടെണ്ണല്‍ വീണ്ടും? (ബി ജോണ്‍ കുന്തറ)

Published on 11 November, 2018
വോട്ടെണ്ണല്‍ വീണ്ടും? (ബി ജോണ്‍ കുന്തറ)
എന്തുകൊണ്ട് ഡെമോക്രാറ്റ്‌സിനു തോല്‍വി സമ്മതിച്ചുകൂടാ?
വര്‍ഷം, 2000ല്‍ നാംകണ്ട നാടകമിതാവീണ്ടും അവതരിക്കപ്പെടുന്നു, 2018ല്‍. ഒരേ വ്യത്യാസം അഭിനയേതാക്കള്‍ പുതിയത്.ഇതിവൃത്തം മാറ്റമില്ല, അതേ അരങ്ങ് സംഭാഷണത്തില്‍ മാത്രം കുറച്ചു വ്യത്യാസം.

ഫ്‌ലോറിഡയിലെ രണ്ടു പ്രസിദ്ധവും ഏറ്റവും അധികം ഡെമോക്രാറ്റ് വോട്ടേഴ്‌സ്വസിക്കുന്ന രണ്ടു താലൂക്കുകള്‍ പാം ബീച്ച്, ബ്രൗവാര്‍ഡ്. പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ സ്ഥലങ്ങള്‍ .നവംബര് ആറാം തിയതി വോട്ടെടുപ്പു നടന്നു വോട്ടെണ്ണല്‍, ഏതാനും സ്ഥലങ്ങളൊഴിച്ചാല്‍ പരിപൂര്‍ണ്ണമായി വിജയികള്‍ ആരെല്ലാമെന്നും പുറത്തുവന്നു.

ഫ്‌ലോറിഡയില്‍ ഗോവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച ആന്‍ഡ്രൂ ഗില്ലം മുന്കൂഡട്ടി പരാജയം സമ്മതിച്ചു.സെനറ്റിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റിക് സ്‌കോട്ടും വിജയിച്ചു എന്നാല്‍ രണ്ടുപേരുടേയും വിജയം വലിയ ഭൂരിപക്ഷത്തോടെ അല്ലാതിരുന്നതിനാല്‍ ഇപ്പോഴും ഔദ്യോഗികമായി വിജയം സ്ഥിരീകരിച്ചിട്ടില്ല .

തിരഞ്ഞെടുപ്പു കഴിഞ്ഞു മൂന്നു ദിനങ്ങള്‍ പോയി ഇപ്പോള്‍ ഈ രണ്ടു താലൂക്കുകളിലേയും ഭരണകര്‍ത്താക്കള്‍ പറയുന്നു വോട്ടുകള്‍ മുഴുവന്‍ എണ്ണിയിട്ടില്ല എണ്ണാത്ത വോട്ടുകള്‍ പലേടത്തും പ്രത്യക്ഷപ്പെടുന്നു.
ആദ്യത്തെ ചോദ്യീ, ഫ്‌ലോറിഡയില്‍ 67 താലൂക്കുകളുണ്ട്, ഇതില്‍ ഈ രണ്ടു താലൂക്കുകള്‍ ഒഴിച്ച് മറ്റെല്ലാം വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചു, ഇതു തന്നെ 2000ലും നടന്നു എന്നതാണ് വാസ്തവം ആര് ആരെ വിശ്വസിക്കും?

ഇന്ത്യയിലും മറ്റുമുള്ളതുപോലെ ഒരു ദേശീയ തിരഞ്ഞെടുപ്പു കമ്മീഷനും അമേരിക്കയില്‍ നിലവില്‍ വരേണ്ടിയിരിക്കുന്നു ഇതുപോലുള്ള തദ്ദേശ ഭരണകര്‍ത്താക്കളുടെ കരങ്ങളില്‍ തിരഞ്ഞെടുപ്പ് ഭദ്രമല്ല.
ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു എന്ന പദപ്രയോഗം കെട്ടുകാണുമല്ലോ? 2000ല്‍ അല്‍ ഗോറും തോല്‍വി സമ്മതിച്ചു അതിനുശേഷം ആരുടെയോ സമ്മര്‌ദ്ധോത്തിനു വഴങ്ങി തോല്‍വി സമ്മതം പിന്‍വലിക്കുകയായിരുന്നു. അതിനുശേഷം നടന്ന നാടകങ്ങള്‍, രണ്ടു ഭാഗത്തു നിന്നും ശക്തരായ അഭിപാഷകര്‍ കോടതികള്‍ കയറിയിറങ്ങുന്ന കാഴ്ചകള്‍ വോട്ടെണ്ണുന്ന രംഗങ്ങള്‍ "ഹാങ്ങിങ് ചാഡ്" ഇതെല്ലാം ഓര്‍ക്കുന്നോ? അവസാനം പരമോന്നത കോടതിയില്‍ കേസെത്തി ബുഷിന് അനുകൂലമായി വിധിയും വന്നു.

ഇടക്കാല തിരഞ്ഞെടുപ്പു കഴിഞ്ഞു പലരും വിജയിച്ചു പലരും തോറ്റു. .എന്നാല്‍ ചരിത്രംകാട്ടുന്നു അമേരിക്കയില്‍ ഡെമോക്രാറ്റ്‌സ് തോല്‍വി സമ്മതിക്കില്ല എന്ന്, 2000 പ്രസിടന്‍റ്റ് തിരഞ്ഞെടുപ്പില്‍ ബുഷും ഖോറും,ഇന്നത്തെ നാടകത്തില്‍ നാലു പേര്‍ അത്രമാത്രം.
റിപ്പബ്ലിക്കന്‍സ് തോറ്റ ഏതെങ്കിലും സാഹചര്യത്തില്‍ ഇതുപോലുള്ള അസംബന്ധം ആരെങ്കിലും കണ്ടിട്ടുണ്ടോ? തിരഞ്ഞെടുപ്പുഫലം പൂര്‍ത്തിയായിട്ടില്ല എന്ന വാര്‍ത്ത പുറത്തുവന്നു ഡെമോക്രാറ്റ് പ്രകടനക്കാര്‍ നിരത്തുകളില്‍ മുദ്രാ വാക്യങ്ങളുമായി എത്തി എന്തോ നേരത്തെതന്നെ പരിപാടികല്‍ ഒരുക്കിയ മാതിരി?

പലപ്പോഴുീ മൂന്നാംകിട അഥവാ തേര്‍ഡ്‌വേല്‍ഡ് എന്നെല്ലാം വിശേഷിപ്പിക്കുന്ന രാജ്യങ്ങളില്‍ നടക്കുന്നു എന്നുപറയുന്ന കള്ള വോട്ടുകളും തിരഞ്ഞെടുപ്പ് അട്ടിമറിശ്രമം അതെല്ലാമാണ് ഫ്‌ലോറിഡയില്‍ ഈരണ്ടു താലൂക്കുകളില്‍ കാണുന്നത്.

തിരഞ്ഞെടുപ്പു മേഖലയില്‍ എല്ലാ നൂതന പരിഷ്ക്കാരങ്ങളും കൊണ്ടുവരുന്ന അമേരിക്കയില്‍ ഇന്നും വോട്ടെണ്ണലില്‍ സുതാര്യതയില്ല എന്നതാണ് വാസ്തവം. അസന്നിഹിത വോട്ടുകള്‍, വേണ്ട തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തവരുടെ വോട്ടുകള്‍, മെഷിന്‍ ഉപയോഗിച്ചു രേഖപ്പെടുത്താത്ത വോട്ടുകള്‍ ഇതെല്ലാം എത്ര, എണ്ണി അവശേഷിക്കുന്നതെത്ര ഇതിനൊന്നും കൃത്യമായ കണക്കുകളില്ല എന്നതും ഈ താലൂക്കുകളില്‍ നടക്കുന്നു.
ഇതെല്ലാം ചോദ്യം ചെയ്താല്‍ അവര്‍ ന്യൂനവര്‍ഗ്ഗ വിരോധികള്‍, പാവപ്പെട്ടവന്‍റ്റെ വോട്ടിനു വിലയില്ല എന്നെല്ലാം വിളിച്ചു അധിക്ഷേപിക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടി തോക്കണമെന്ന് ആശിക്കുന്ന പലേ മാദ്യമങ്ങളും ഈ പഴിക്കുന്നവരുടെ കൂടെക്കൂടും .

തുടങ്ങിയിരിക്കുന്ന വീണ്ടുമുള്ള വോട്ടെണ്ണല്‍ തീരുന്നതിന് എത്രദിനങ്ങള്‍ വേണ്ടിവരുമെന്നതില്‍ ആര്‍ക്കും മറുപടിയില്ല സംശയാസ്പദമായ വോട്ടുകള്‍ രേഖപ്പെടുത്തിയവരെ വിളിക്കണം പലരേയും നേരില്‍ കാണണം ചോദ്യങ്ങള്‍ ചോദിക്കണം ഇതെല്ലാം സമയമെടുക്കുന്ന രീതികള്‍.
വരുന്ന ഒന്നുരണ്ടാഴ്ചകള്‍ എല്ലാ മാധ്യമങ്ങളുടേയും രാഷ്ട്രീയ നേതാക്കളുടെയും ശ്രദ്ധ പാം ബീച്ച്, ബോവാര്‍ഡ്എന്നീ താലൂക്കുകളില്‍ ആയിരിക്കും വക്കീലുകള്‍, ഇരുപക്ഷത്തുനിന്നും കോടതികള്‍ കയറി ഇറങ്ങുന്നത് കാണാം അവസാനം ഇതെല്ലാം ബുഷ്‌ഖോര്‍വോട്ടെണ്ണല്‍ പോലെ അമേരിക്കയുടെ പരമോന്നത കോടതിയിലും ഇതേത്തുമോ എന്നു കാത്തിരുന്നു കാണാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക